ഞങ്ങൾ ഇനി നാല്: പെൺകുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് സിജു വിൽസൺ
ഞങ്ങൾ ഇനി നാല്: പെൺകുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് സിജു വിൽസൺ | Siju Wilson Kid
ഞങ്ങൾ ഇനി നാല്: പെൺകുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് സിജു വിൽസൺ
മനോരമ ലേഖകൻ
Published: June 05 , 2024 10:56 AM IST
1 minute Read
സിജു വിൽസണും കുടുംബവും
നടൻ സിജു വിൽസണ് പെൺകുഞ്ഞ്. സിജുവിന്റെയും ഭാര്യ ശ്രുതിയുടെയും രണ്ടാമത്തെ കുഞ്ഞാണിത്. ‘‘ടീം നാല്. രണ്ടാമത്തെ മകൾ ഇന്ന് റിലീസ് ചെയ്തു. ശ്രുതിക്ക് അഭിനന്ദനങ്ങൾ. എല്ലാവരുടെയും ഹൃദയം നിറഞ്ഞ ആശംസകൾക്ക് നന്ദി’’. –പൊന്നോമനയെ ചേർത്തുപിടിച്ച ചിത്രം പങ്കുവച്ച് സിജു കുറിച്ചു.
അമല പോൾ, ടൊവിനോ തോമസ്, അപർണ ദാസ്, മണികണ്ഠൻ ആചാരി അങ്ങനെ ഒട്ടനവധി താരങ്ങളാണ് സിജുവിനും കുടുംബത്തിനും ആശംസകൾ നേർന്നെത്തിയത്. ഇരവര്‍ക്കും ഒരു മകള്‍ കൂടിയുണ്ട്. മെഹര്‍ എന്നാണ് ആദ്യത്തെ കണ്മണിയുടെ പേര്. 2021ലാണ് മെഹര്‍ ജനിച്ചത്.
ജഗന്‍ ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഇന്‍വസ്റ്റിഗേറ്റീവ് സസ്‌പെന്‍സ് ത്രില്ലര്‍, നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ‘പുഷ്പക വിമാനം’ എന്നിവയാണ് സിജുവിന്റെ പുതിയ റിലീസുകൾ.
English Summary:
Siju Wilson welcomes his second child
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews 6gd5jo4ju2nubovfffeusg4a97 f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-movie-siju-wilson
Source link