മുഖസൗന്ദര്യം വർധിപ്പിക്കാൻ ഈ മന്ത്രം 21 തവണ ചൊല്ലാം
മുഖസൗന്ദര്യം വർധിപ്പിക്കാൻ നാം ദിവസവും പല കാര്യങ്ങൾ ചെയ്യുന്നു. അതുപോലെ തന്നെ വ്യക്തിത്വം മെച്ചപ്പെടുത്താനും. എന്നാൽ ജ്യോതിഷത്തിൽ സൗന്ദര്യ വർദ്ധനവിന് സഹായിക്കുന്ന മാർഗ്ഗമുണ്ടെന്ന് അറിയാമോ? നമ്മെ ഒരാൾ കണ്ട മാത്രയിൽ ആ വ്യക്തിയുടെ മനസിൽ പതിയുന്നതിന് ചൊല്ലാവുന്ന ഒരു മന്ത്രമുണ്ട്. നമ്മുടെ സൗന്ദര്യം വർദ്ധിപ്പിയ്ക്കുന്ന മന്ത്രം എന്നു പറയാം. സ്ത്രീകൾക്കും പുുഷന്മാർക്കുമെല്ലാം ഈ മന്ത്രം ചൊല്ലാം. ഇതിലൂടെ മുഖവശ്യം വർദ്ധിയ്ക്കും.സൗന്ദര്യമെന്നാൽസൗന്ദര്യം എന്നത് ചർമത്തിന്റെ നിറം മാത്രമല്ല. വെളുത്തവരെല്ലാം സൗന്ദര്യമുള്ളവരല്ല, കറുത്തവർ സൗന്ദര്യം ഇല്ലാത്തവരുമല്ല. നോക്കുന്ന ആളിന്റെ കണ്ണിലാണ് സൗന്ദര്യം എന്നു പറയാം. ചിലർക്ക് സൗന്ദര്യമുള്ളതായി തോന്നുന്ന ചിലർക്ക് മറ്റുള്ളവരുടെ കണ്ണിൽ സൗന്ദര്യമുള്ളതായി തോന്നണം എന്നുമില്ല. മുഖം മനസിന്റെ കണ്ണാടി എന്നു പൊതുവേ പറയും.ആകർഷണം തോന്നാൻമനസ് നന്നായാൽ അതിന്റെ ഐശ്വര്യം മുഖത്തും പ്രതിഫലിയ്ക്കും എന്നു വേണം, പറയാൻ. ചിലരെ കണ്ടാൽ നമുക്ക് പെട്ടെന്ന് ആകർഷണം തോന്നും. ഇഷ്ടം തോന്നും. ഇത്തരത്തിൽ തോന്നിയ്ക്കുന്നതിന് മനസിന്റെ പൊസറ്റീവ് ഊർജം കൂടി കാരണമാകുന്നു. ഇതിന് സഹായിക്കുന്ന മന്ത്രമാണ് ഇവിടെ വിവരിയ്ക്കുന്നത്. മറ്റുള്ളവർക്ക് ആദ്യനോട്ടത്തിൽ തന്നെ നമ്മോട് ആകർഷണം തോന്നാൻ സഹായിക്കുന്ന ഈ മന്ത്രം ഇന്റർവ്യൂ പോലുള്ള പല സന്ദർഭങ്ങളിലും ഗുണം നൽകുന്ന ഒന്നാണ്.മന്ത്രംശ്രീ മുഖവശ്യം, ശ്രീ നേത്ര ജനവശ്യം എന്ന മന്ത്രം മൂന്നു പ്രാവശ്യം 21 തവണ ചൊല്ലാം. രാവിലെ ഉണർന്നെഴുന്നേറ്റ ഉടനെ കണ്ണാടിയിൽ നിങ്ങളുടെ നെറ്റിയിലേക്ക് നോക്കി ഇത് ചൊല്ലാം. മുഖം കഴുകണമെന്നോ കുളിക്കണമെന്നോ ഇല്ല. ഇത് 41 ദിവസം ചൊല്ലാം. ഈ കണ്ണാടി പിന്നീട് പട്ടിലോ മറ്റോ പൊതിഞ്ഞ് വയ്ക്കാം. ഈ കണ്ണാടി 41 ദിവസം കഴിഞ്ഞാലും നിങ്ങൾ മാത്രം ഉപയോഗിയ്ക്കുക. മറ്റാർക്കും ഇത് ഉപയോഗിയ്ക്കാൻ നൽകരുത്.ജപിക്കുമ്പോൾമന്ത്രം ജപിയ്ക്കുന്ന സമയത്ത് ശരീരം നേരിട്ട് ഭൂമിയുമായി നേരിട്ട് ബന്ധമുണ്ടാകാൻ പാടില്ല. ഇതിനാൽ പുൽപ്പായയോ മറ്റോ ഇട്ട് ഇത് ജപിയ്ക്കുക. കഴിവതും ഇത് ആരും അറിയാതിരിയ്ക്കാൻ ശ്രദ്ധിയ്ക്കുക. അതായത് വീട്ടിലുള്ളവർ അറിഞ്ഞാൽ കുഴപ്പമില്ല, എന്നാൽ പുറത്തുള്ളവർ അറിയരുത്. ഈ മന്ത്രജപം മറ്റുള്ളവർക്ക് നിങ്ങളോട് ആകർഷണം തോന്നാൻ സഹായിക്കുന്ന ഒന്നാണ്.
Source link