ലണ്ടൻ: 2024 യുവേഫ യൂറോ കപ്പ് ഫുട്ബോൾ സന്നാഹ മത്സരങ്ങളിൽ ഇംഗ്ലണ്ടിനും ക്രൊയേഷ്യക്കും ജയം. ഇംഗ്ലണ്ട് 3-0ന് ബോസ്നിയ ആൻഡ് ഹെർസെഗൊവിനയയെ കീഴടക്കി. ക്രൊയേഷ്യ അതേ സ്കോറിൽ നോർത്ത് മാസിഡോണിയയെ തോൽപ്പിച്ചു. ലോവ്റൊ മജേറിന്റെ ഇരട്ട ഗോളാണ് ക്രൊയേഷ്യക്ക് ഏകപക്ഷീയ ജയമൊരുക്കിയത്. മാഴ്സൊ പസാലിച്ചും ക്രൊയേഷ്യക്കായി വലകുലുക്കി. ബോസ്നിയയ്ക്കെതിരേ ഇംഗ്ലണ്ടിനായി കോൾ പാൽമർ, ട്രെന്റ് അലക്സാണ്ടർ അർനോൾഡ്, ഹാരി കെയ്ൻ എന്നിവരാണ് ലക്ഷ്യംകണ്ടത്. ജർമനിയും യുക്രെയ്നും ഗോൾരഹിത സമയനിലയിൽ പിരിഞ്ഞു.
Source link