എംബപ്പെയ്ക്ക് റയലിലേക്ക് സ്വാഗതം


മാ​ഡ്രി​ഡ്: ഫ്രാ​ൻ​സ് സൂ​പ്പ​ർ താ​രം കി​ലി​യ​ൻ എം​ബ​പ്പെ പാ​രീ​സ് സെ​ന്‍റ് ജ​ർ​മ​യി​നി​ൽ​നി​ന്ന് ഫ്രീ ​ട്രാ​ൻ​സ്ഫ​ർ വ​ഴി​യാ​ണ് മാ​ഡ്രി​ഡി​ൽ എ​ത്തി​ച്ച​തെ​ന്ന് റ​യ​ൽ ഒൗ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു. പ്ര​തി​വ​ർ​ഷം 135 കോ​ടി രൂ​പ എ​ന്ന ക​ണ​ക്കി​ൽ അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്ക് റ​യ​ലു​മാ​യി എം​ബ​പ്പെ ക​രാ​ർ ഒ​പ്പി​ട്ടെ​ന്നാ​ണ് സൂ​ച​ന​ക​ൾ. നി​കു​തി ഉ​ൾ​പ്പെ​ടെ ചേ​രു​ന്പോ​ൾ എം​ബ​പ്പെ​യ്ക്കാ​യി ക്ല​ബ് 900 കോ​ടി​യി​ല​ധി​കം ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. എം​ബ​പ്പെ​യു​ടെ റ​യ​ൽ മാ​ഡ്രി​ഡി​ലേ​ക്കു​ള്ള വ​ര​വി​നെ സ്വാ​ഗ​തം ചെ​യ്ത് ക്ല​ബ് ഇ​തി​ഹാ​സം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​. റ​യ​ൽ മു​ൻ താ​ര​ങ്ങ​ളാ​യ ഡേ​വി​ഡ് ബെ​ക്കാം, സെ​ർ​ജി​യോ റാ​മോ​സ്, മാ​ഴ്സ​ലോ, നി​ല​വി​ലെ താ​ര​ങ്ങ​ളാ​യ വി​നീ​ഷ്യ​സ്, എ​ഡ്വാ​ർ​ഡൊ ക​മ​വി​ങ്ക തു​ട​ങ്ങി​യ​വ​രും എം​ബ​പ്പെ​യെ സ്വാ​ഗ​തം ചെ​യ്തു​കൊ​ണ്ടു​ള്ള പോ​സ്റ്റു​ക​ൾ ന​ട​ത്തി,


Source link

Exit mobile version