എംബപ്പെയ്ക്ക് റയലിലേക്ക് സ്വാഗതം
മാഡ്രിഡ്: ഫ്രാൻസ് സൂപ്പർ താരം കിലിയൻ എംബപ്പെ പാരീസ് സെന്റ് ജർമയിനിൽനിന്ന് ഫ്രീ ട്രാൻസ്ഫർ വഴിയാണ് മാഡ്രിഡിൽ എത്തിച്ചതെന്ന് റയൽ ഒൗദ്യോഗികമായി അറിയിച്ചു. പ്രതിവർഷം 135 കോടി രൂപ എന്ന കണക്കിൽ അഞ്ചുവർഷത്തേക്ക് റയലുമായി എംബപ്പെ കരാർ ഒപ്പിട്ടെന്നാണ് സൂചനകൾ. നികുതി ഉൾപ്പെടെ ചേരുന്പോൾ എംബപ്പെയ്ക്കായി ക്ലബ് 900 കോടിയിലധികം ചെലവഴിക്കേണ്ടിവരുമെന്നും റിപ്പോർട്ടുകളുണ്ട്. എംബപ്പെയുടെ റയൽ മാഡ്രിഡിലേക്കുള്ള വരവിനെ സ്വാഗതം ചെയ്ത് ക്ലബ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. റയൽ മുൻ താരങ്ങളായ ഡേവിഡ് ബെക്കാം, സെർജിയോ റാമോസ്, മാഴ്സലോ, നിലവിലെ താരങ്ങളായ വിനീഷ്യസ്, എഡ്വാർഡൊ കമവിങ്ക തുടങ്ങിയവരും എംബപ്പെയെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റുകൾ നടത്തി,
Source link