വനിതാ മേയർ കൊല്ലപ്പെട്ടു
മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ ആദ്യ വനിതാ പ്രസിഡന്റായി ക്ലോഡിയ ഷെയ്ൻബോം തെരഞ്ഞെടുക്കപ്പെട്ട് ഇരുപത്തിനാലു മണിക്കൂറിനകം വനിതാ മേയർ കൊല്ലപ്പെട്ടു. പടിഞ്ഞാറൻ പട്ടണമായ കോട്ടിയായിലെ മേയർ യോലാൻഡ സാഞ്ചസ് ഫിഗറോവയെ നടുറോഡിൽ വെടിവച്ചു വീഴ്ത്തുകയായിരുന്നു. 2021ൽ മേയറായി തെരഞ്ഞെടുക്കപ്പെട്ട യോലാൻഡയെ കഴിഞ്ഞ സെപ്റ്റംബറിൽ തട്ടിക്കൊണ്ടുപോയിരുന്നു. മൂന്നു ദിവസങ്ങൾക്കുശേഷം സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ കണ്ടെത്തി.
Source link