KERALAMLATEST NEWS

വടകരയിൽ കെകെ  ശൈലജ ഏറെ പിന്നിൽ, ചക്കിന് വച്ചതെല്ലാം കൊക്കിന് കൊണ്ട അവസ്ഥയിൽ എൽഡിഎഫ്

കോഴിക്കാേട്: സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന വടകരയിൽ യുഡിഎഫ് സ്ഥാനർത്ഥി ഷാഫി പറമ്പിൽ വ്യക്തമായ ലീഡുമായി മുന്നേറുന്നു. ഒടുവിൽ റിപ്പോർട്ടുകിട്ടുമ്പോൾ മുപ്പതിനായിരത്തിലേറെ വോട്ടുകൾക്ക് ഷാഫി മുന്നേറുകയാണ്. വോട്ടെണ്ണലിന്റെ തുടക്കത്തിൽ മാത്രമാണ് കെകെ ശൈലജയ്ക്ക് മുന്നേറാനായത്. പിന്നീട് പിറകിലേക്ക് പോവുകയായിരുന്നു.

തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ വിജയിക്കും എന്ന് ഷാഫി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിരുന്നു. അത് ഏറക്കുറെ ഉറപ്പിക്കുന്ന തരത്തിലേക്കാണ് ഷാഫിയുടെ ലീഡുയരുന്നത്. പ്രചാരണത്തിന്റെ തുടക്കത്തിൽ എൽഡിഎഫിനായിരുന്നു മേൽകൈ എങ്കിലും കണ്ണൂരിലെ ബോംബ് സ്ഫോടനം എൽഡിഎഫിനെതിരെ യുഡിഎഫ് പരമാവധി ഉപയോഗിക്കുകയും ചെയ്തു. കെകെ ശൈലജയ‌്‌ക്കെതിരെയുള്ള സൈബർ ആക്രമണവും എൽഡിഎഫിന് തിരിച്ചടിയായി എന്നുവേണം കരുതാൻ.


Source link

Related Articles

Back to top button