WORLD

ഓ​സ്ട്രേ​ലി​യൻ സേനയിൽ വിദേശികളെ എടുക്കുന്നു


കാ​ൻ​​ബ​​റ: ഓ​​സ്ട്രേ​​ലി​​യ​​ൻ പ്ര​​തി​​രോ​​ധസേ​​ന​​യി​​ൽ വി​​ദേ​​ശി​​ക​​ൾ​​ക്കും അ​​വ​​സ​​രം. ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന ഭീ​​ഷ​​ണി നേ​​രി​​ടാ​​ൻ പ്ര​​തി​​രോ​​ധ​​മേ​​ഖ​​ല​​യെ ശ​​ക്തി​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്നു സ​​ർ​​ക്കാ​​രി​​ന് ആ​​ഗ്ര​​ഹ​​മു​​ണ്ടെ​​ങ്കി​​ലും സേ​​ന​​യി​​ൽ ചേ​​രാ​​ൻ ആ​​ളി​​ല്ലാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണി​​ത്. അ​​യ​​ൽരാ​​ജ്യ​​മാ​​യ ന്യൂ​​സി​​ല​​ൻ​​ഡു​​കാ​​ർ​​ക്കാ​​ണ് ആ​​ദ്യം അ​​വ​​സ​​രം. ‍ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ സ്ഥി​​ര​​താ​​മ​​സ​​ത്തി​​ന് അ​​നു​​മ​​തി​​യു​​ള്ള ന്യൂ​​സി​​ല​​ൻ​​ഡു​​കാ​​ർ​​ക്കു ജൂ​​ലൈ മു​​ത​​ൽ സേ​​ന​​യി​​ൽ ചേ​​രാം. അ​​ടു​​ത്ത വ​​ർ​​ഷം ബ്രി​​ട്ട​​ൻ, യു​​എ​​സ്, കാ​​ന​​ഡ പൗ​​ര​​ന്മാ​​ർ​​ക്കും അ​​വ​​സ​​ര​​മു​​ണ്ടാ​​കും. സു​​ര​​ക്ഷാ വെ​​ല്ലു​​വി​​ളി​​ക​​ൾ നേ​​രി​​ടാ​​ൻ ഇ​​ത്ത​​ര​​മൊ​​രു ന​​ട​​പ​​ടി അ​​നി​​വാ​​ര്യ​​മെ​​ന്നാ​​ണു പ്ര​​തി​​രോ​​ധ​​മ​​ന്ത്രി റി​​ച്ചാ​​ർ​​ഡ് മാ​​ൾ​​സ് വി​​ശ​​ദീ​​ക​​രി​​ച്ച​​ത്. സൈ​​ന്യ​​ത്തി​​ൽ ചേ​​രാ​​ൻ താ​​ത്പ​​ര്യ​​മു​​ള്ള​​വ​​ർ​​ക്കു പ്ര​​വേ​​ശ​​ന മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ ബാ​​ധ​​ക​​മാ​​യി​​രി​​ക്കും. ഒ​​രു വ​​ർ​​ഷം ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ സ്ഥി​​ര​​താ​​മ​​സ​​ക്കാ​​ര​​നാ​​യി​​രി​​ക്ക​​ണം, മു​​ന്പ​​ത്തെ ര​​ണ്ടു വ​​ർ​​ഷ​​ങ്ങ​​ളി​​ൽ വി​​ദേ​​ശ സൈ​​ന്യ​​ത്തി​​ൽ അം​​ഗ​​മാ​​യി​​രി​​ക്ക​​രു​​ത്, ഓ​​സ്ട്രേ​​ലി​​യ​​ൻ പൗ​​ര​​ത്വ​​ത്തി​​നു യോ​​ഗ്യ​​ത ഉ​​ണ്ടാ​​യി​​രി​​ക്ക​​ണം തു​​ട​​ങ്ങി​​യ മാ​​ദ​​ണ്ഡ​​ങ്ങ​​ളും പാ​​ലി​​ക്ക​​ണം. സൈ​​നി​​ക​​ത​​ല​​ത്തി​​ൽ വെ​​ല്ലു​​വി​​ളി​​യാ​​യി വ​​ള​​രു​​ന്ന ചൈ​​ന നേ​​രി​​ടാ​​നു​​ള്ള വി​​വി​​ധ സ​​ഖ്യ​​ങ്ങ​​ളി​​ൽ ഓ​​സ്ട്രേ​​ലി​​യ അം​​ഗ​​മാ​​ണ്.


Source link

Related Articles

Back to top button