BUSINESS

വിപണിക്കു ഷോക്കായി ‘ഇന്ത്യൻ’ കുതിപ്പ്

റ്റി.​​​​സി. മാ​​​​ത്യു ഓ​​​​ഹ​​​​രി​​​​ക​​​​ൾ​​​​ക്കു തി​​​​ങ്ക​​​​ളാ​​​​ഴ്ച റി​​​​ക്കാ​​​​ർ​​​​ഡ് ക​​​​യ​​​​റ്റം. ചൊ​​​​വ്വാ​​​​ഴ്ച റി​​​​ക്കാ​​​​ർ​​​​ഡ് ത​​​​ക​​​​ർ​​​​ച്ച. ഒ​​​​പ്പം രൂ​​​​പ​​​​യും. തി​​​​ങ്ക​​​​ളാ​​​​ഴ്ച ഡോ​​​​ള​​​​ർ 32 പൈ​​​​സ കു​​​​റ​​​​ഞ്ഞ് 83.14 രൂ​​​​പ​​​​യാ​​​​യി. ചൊ​​​​വ്വാ​​​​ഴ്ച ഡോ​​​​ള​​​​ർ 39 പൈ​​​​സ ക​​​​യ​​​​റി 83.53 രൂ​​​​പ​​​​യാ​​​​യി. ഇ​​​​വി​​​​ടെ ചോ​​​​ദ്യ​​​​ങ്ങ​​​​ൾ പ​​​​ല​​​​താ​​​​ണ്. എ​​​​ന്തു​​​കൊ​​​​ണ്ടാ​​​​ണ് ഇ​​​​ങ്ങ​​​​നെ ചാ​​​​ഞ്ചാ​​​​ടു​​​​ന്ന​​​​ത്? ഓ​​​​ഹ​​​​രി​​​​ക​​​​ളും രൂ​​​​പ​​​​യും ത​​​​ക​​​​ർ​​​​ച്ച തു​​​​ട​​​​രു​​​​മോ? ഏ​​​​തു​​​വ​​​​രെ ഇ​​​​വ താ​​​​ഴും? എ​​​​ന്നെ​​​​ങ്കി​​​​ലും തി​​​​രി​​​​ച്ചു​​​​ക​​​​യ​​​​റു​​​​മോ? ഇ​​​​തെ​​​​ല്ലാം ഇ​​​​ന്ത്യ​​​​യു​​​​ടെ സാ​​​​മ്പ​​​​ത്തി​​​​ക വ​​​​ള​​​​ർ​​​​ച്ച​​​​യെ ബാ​​​​ധി​​​​ക്കു​​​​മോ? അ​​​​വ​​​​സാ​​​​ന ചോ​​​​ദ്യ​​​​ത്തി​​​​ൽ നി​​​​ന്ന് ഉ​​​​ത്ത​​​​രം തു​​​​ട​​​​ങ്ങാം. ത​​​​ള​​​​ർ​​​​ച്ച നീ​​​​ണ്ടാ​​​​ൽ ക്ഷീ​​​​ണം ഓ​​​​ഹ​​​​രി വി​​​​പ​​​​ണി​​​​യു​​​​ടെ ഹ്ര​​​​സ്വ​​​​കാ​​​​ല ക്ഷീ​​​​ണം രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ സാ​​​​മ്പ​​​​ത്തി​​​​ക വ​​​​ള​​​​ർ​​​​ച്ച​​​​യെ ബാ​​​​ധി​​​​ക്കി​​​​ല്ല. എ​​​​ന്നാ​​​​ൽ വി​​​​പ​​​​ണി​​​​യു​​​​ടെ ത​​​​ള​​​​ർ​​​​ച്ച നീ​​​​ണ്ടു​​​​നി​​​​ന്നാ​​​​ൽ ക​​​​ഥ മാ​​​​റും. ഇ​​​​പ്പോ​​​​ഴ​​​​ത്തെ ത​​​​ക​​​​ർ​​​​ച്ച നീ​​​​ണ്ടു നി​​​​ൽ​​​​ക്കു​​​​ന്നത​​​​രം അ​​​​ല്ല. ഇ​​​​തി​​​​നു സ​​​​മാ​​​​ന്ത​​​​ര​​​​മാ​​​​യ വി​​​​പ​​​​ണിത്ത​​​​ക​​​​ർ​​​​ച്ച 2004 മേ​​​​യ് 17ന് ​​​​ഉ​​​​ണ്ടാ​​​​യ​​​​താ​​​​ണ്. അ​​​​ന്ന് ‘ഇ​​​​ന്ത്യ തി​​​​ള​​​​ങ്ങു​​​​ന്നു’എ​​​​ന്ന പ്ര​​​​ചാ​​​​ര​​​​ണം ന​​​​ട​​​​ത്തി​​​​യ എ​​​​ൻ​​​​ഡി​​​​എ​​​​യെ തോ​​​​ൽ​​​​പി​​​​ച്ച് ഇ​​​​ട​​​​തു​​​​പ​​​​ക്ഷ പി​​​​ന്തു​​​​ണ​​​​യോ​​​​ടെ യു​​​​പി​​​​എ മ​​​​ന്ത്രി​​​​സ​​​​ഭ വ​​​​രു​​​​ന്നു എ​​​​ന്ന​​​​റി​​​​വാ​​​​യ​​​​പ്പോ​​​​ൾ വി​​​​പ​​​​ണി ത​​​​ക​​​​ർ​​​​ന്ന​​​​തു 15.52 ശ​​​​ത​​​​മാ​​​​നം. സെ​​​​ൻ​​​​സെ​​​​ക്സ് 842 പോ​​​​യി​​​​ന്‍റ് ഇ​​​​ടി​​​​ഞ്ഞ് 4283 പോ​​​​യി​​​​ന്‍റി​​​ൽ എ​​​​ത്തി. ഇ​​​​ത്ര വ​​​​ലി​​​​യ ഏ​​​​ക​​​​ദി​​​​ന ത​​​​ക​​​​ർ​​​​ച്ച സെ​​​​ൻ​​​​സെ​​​​ക്സി​​​​ന് അ​​​​തി​​​​നു മു​​​​ന്പോ പി​​​​ന്പോ ഉ​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ല. ആ ​​​​ത​​​​ക​​​​ർ​​​​ച്ച ക​​​​ഴി​​​​ഞ്ഞു മാ​​​​സ​​​​ങ്ങ​​​​ൾ​​​​ക്ക​​​​കം സെ​​​​ൻ​​​​സെ​​​​ക്സ് 6600 പോ​​​​യി​​​​ന്‍റി​​​ൽ എ​​​​ത്തി. മൂ​​​​ന്നു​​​​വ​​​​ർ​​​​ഷം ക​​​​ഴി​​​​യു​​​​മ്പോ​​​​ൾ സെ​​​​ൻ​​​​സെ​​​​ക്സ് 20,000 ക​​​​ട​​​​ന്നു. താ​​​​ണാ​​​​ൽ ക​​​​യ​​​​റും ഇ​​​​തു വി​​​​പ​​​​ണി​​​​ക​​​​ളെ സം​​​​ബ​​​​ന്ധി​​​​ച്ച ഒ​​​​രു സാ​​​​മാ​​​​ന്യ​​​​ത​​​​ത്വം വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു. താ​​​​ഴ്ന്ന​​​​തു തി​​​​രി​​​​ച്ചു ക​​​​യ​​​​റും, ഉ​​​​യ​​​​ർ​​​​ന്ന​​​​തു താ​​​​ഴും എ​​​​ന്ന​​​​താ​​​​ണ് ആ ​​​​ത​​​​ത്വം. താ​​​​ഴ്ന്ന​​​​തു ക​​​​യ​​​​റി​​​​ല്ലെ​​​​ന്നോ ഉ​​​​യ​​​​ർ​​​​ന്ന​​​​തു താ​​​​ഴി​​​​ല്ലെ​​​​ന്നോ ക​​​​രു​​​​ത​​​​രു​​​​ത് എ​​​​ന്നു പാ​​​​ഠം. ഇ​​​​ട​​​​തു​​​​പ​​​​ക്ഷം ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നാ​​​​ൽ സാ​​​​മ്പ​​​​ത്തി​​​​ക ഉ​​​​ദാ​​​​ര​​​​വ​​​ത്ക​​​​ര​​​​ണം ന​​​​ട​​​​ക്കി​​​​ല്ലെ​​​​ന്ന ആ​​​​ശ​​​​ങ്ക​​​​യാ​​​​യി​​​​രു​​​​ന്നു 2004ൽ ​​​​വി​​​​പ​​​​ണിയുടെ ത​​​​ക​​​​ർ​​​​ച്ച​​​​യ്ക്കു കാ​​​​ര​​​​ണം. ആ​​​​ശ​​​​ങ്ക തെ​​​​റ്റാ​​​​ണെ​​​​ന്ന് ഡോ. ​​​​മ​​​​ൻ​​​​മോ​​​​ഹ​​​​ൻ സിം​​​​ഗ് ന​​​​യി​​​​ച്ച യു​​​​പി​​​​എ തെ​​​​ളി​​​​യി​​​​ച്ചു. ക​​​​രു​​​​ത്തു കു​​​​റ​​​​യും ഇ​​​​ത്ത​​​​വ​​​​ണ വ​​​​ള​​​​രെ ശ​​​​ക്ത​​​​മാ​​​​യ ഗ​​​​വ​​​​ണ്മെ​​​​ന്‍റ് ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്നു വി​​​​പ​​​​ണി ക​​​​രു​​​​തി. പ​​​​ക്ഷേ കി​​​​ട്ടു​​​​ന്ന​​​​തു ദു​​​​ർ​​​​ബ​​​​ല സ​​​​ർ​​​​ക്കാ​​​​രാ​​​​ണ്. ബി​​​​ജെ​​​​പി​​​​ക്കു ഭൂ​​​​രി​​​​പ​​​​ക്ഷ​​​​മി​​​​ല്ല. 2014ൽ 282​​​ഉം 2019ൽ 303​​​ഉം സീ​​​​റ്റ് നേ​​​​ടി ബി​​​​ജെ​​​​പി സ്വ​​​​ന്ത​​​​മാ​​​​യി ഭൂ​​​​രി​​​​പ​​​​ക്ഷം ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു. ഇ​​​​ത്ത​​​​വ​​​​ണ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​ന് ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശി​​​​ലെ തെ​​​​ലു​​​​ങ്കു ദേ​​​​ശം പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ​​​​യും ബി​​​​ഹാ​​​​റി​​​​ലെ ജ​​​​ന​​​​താ​​​​ദ​​​​ൾ യു​​​​വി​​​​ന്‍റെ​​​​യും പി​​​​ന്തു​​​​ണ വേ​​​​ണം. കൂ​​​​റു​​​​മാ​​​​റു​​​​ന്ന​​​​തി​​​​നു പ്ര​​​​ത്യേ​​​​ക മ​​​​ടി​​​​യൊ​​​​ന്നും ഇ​​​​ല്ലാ​​​​ത്ത​​​​വ​​​​രാ​​​​ണ് ച​​​​ന്ദ്ര​​​​ബാ​​​​ബു നാ​​​​യി​​​​ഡു​​​​വും നി​​​​തി​​​​ഷ് കു​​​​മാ​​​​റും. അ​​​​വ​​​​രു​​​​ടെ പി​​​​ന്തു​​​​ണ​​​​യി​​​​ലു​​​​ള്ള ഭ​​​​ര​​​​ണ​​​​ത്തി​​​​ന് ഏ​​​​റെ കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ വി​​​​ട്ടു​​​​വീ​​​​ഴ്ച ന​​​​ട​​​​ത്തേ​​​​ണ്ടി​​​​വ​​​​രും. അ​​​​തു ഭ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ കാ​​​​ര്യ​​​​ക്ഷ​​​​മ​​​​ത​​​​യെ ബാ​​​​ധി​​​​ക്കും. ക​​​​ഴി​​​​ഞ്ഞ 10 വ​​​​ർ​​​​ഷം ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​ക്ക് ഘ​​​​ട​​​​ക​​​​ക​​​​ക്ഷി​​​​ക​​​​ളെ ആ​​​​ശ്ര​​​​യി​​​​ക്കേ​​​​ണ്ട കാ​​​​ര്യ​​​​മി​​​​ല്ലാ​​​​യി​​​​രു​​​​ന്നു. മോ​​​​ദി​​​​യും ബി​​​​ജെ​​​​പി​​​​യും തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ന്ന കാ​​​​ര്യ​​​​ങ്ങ​​​​ൾ അ​​​​തേ​​​​പ​​​​ടി ന​​​​ട​​​​ത്താ​​​​മാ​​​​യി​​​​രു​​​​ന്നു. ഇ​​​​നി അ​​​​താ​​​​കി​​​​ല്ല നി​​​​ല. ഇ​​​​തു വൈ​​​​ദ്യു​​​​തി മു​​​​ത​​​​ൽ റി​​​​യ​​​​ൽ എ​​​​സ്റ്റേ​​​​റ്റ്‌വ​​​​രെ വി​​​​വി​​​​ധ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ ന​​​​യ​​​​ങ്ങ​​​​ൾ ന​​​​ട​​​​പ്പാ​​​​ക്കാ​​​​നും പ​​​​രി​​​​ഷ്കാ​​​​രം ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നും ത​​​​ട​​​​സ​​​​മാ​​​​കും. ഇ​​​​ന്ത്യ​​​​ൻ വി​​​​പ​​​​ണി​​​​യു​​​​ടെ മൊ​​​​ത്തം മൂ​​​​ല്യം ഒ​​​​ര​​​​വ​​​​സ​​​​ര​​​​ത്തി​​​​ൽ 40 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ കു​​​​റ​​​​യു​​​​ന്ന​​​​തി​​​​നാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഫ​​​​ലം വ​​​​ഴി തെ​​​​ളി​​​​ച്ച​​​​ത്. ക്ലോ​​​​സിം​​​​ഗി​​​​ൽ ന​​​​ഷ്ടം 30 ല​​​​ക്ഷം കോ​​​​ടി രൂ​​​​പ​​​​യാ​​​​യി കു​​​​റ​​​​ഞ്ഞു. സെ​​​​ൻ​​​​സെ​​​​ക്സ് 6234 പോ​​​​യി​​​​ന്‍റ് ന​​​​ഷ്ട​​​​പ്പെ​​​​ടു​​​​ത്തി 70,234 പോ​​​​യി​​​​ന്‍റ് വ​​​​രെ വ്യാ​​​​പാ​​​​ര​​​​ത്തി​​​​നി​​​​ട​​​​യി​​​​ൽ താ​​​​ണു. നി​​​​ഫ്റ്റി 1900ത്തില​​​​ധി​​​​കം പോ​​​​യി​​​​ന്‍റ് ന​​​​ഷ്ട​​​​പ്പെ​​​​ടു​​​​ത്തി 21,281 വ​​​​രെ താ​​​​ഴ്ന്നു. ഒ​​​​ടു​​​​വി​​​​ൽ ആ​​​​റു ശ​​​​ത​​​​മാ​​​​ന​​​​ത്താ​​​​ളം താ​​​​ഴ്ന്നാ​​​​ണു സൂ​​​​ചി​​​​ക​​​​ക​​​​ൾ അ​​​​വ​​​​സാ​​​​നി​​​​ച്ച​​​​ത്. പൊ​​​​തു​​​​മേ​​​​ഖ​​​​ല​​​​യ്ക്കു ക്ഷീ​​​​ണം പൊ​​​​തു​​​​മേ​​​​ഖ​​​​ലാ വ്യ​​​​വ​​​​സാ​​​​യ​​​​ങ്ങ​​​​ൾ​​​​ക്കു മോ​​​​ദി​​​​യു​​​​ടെ ര​​​​ണ്ടാം മ​​​​ന്ത്രി​​​​സ​​​​ഭ വ​​​​ലി​​​​യ പി​​​​ന്തു​​​​ണ ന​​​​ൽ​​​​കി​​​​യ​​​​താ​​​​ണ്. അ​​​​വ​​​​യ്ക്കു കൂ​​​​ടു​​​​ത​​​​ൽ ക​​​​രാ​​​​റു​​​​ക​​​​ൾ ന​​​​ൽ​​​​കി. ഒ​​​​പ്പം വ​​​​ലി​​​​യ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന സ്വാ​​​​ത​​​​ന്ത്ര്യ​​​​വും കൊ​​​​ടു​​​​ത്തു. കൂ​​​​ടു​​​​ത​​​​ൽ ലാ​​​​ഭം ഉ​​​​ണ്ടാ​​​​ക്കു​​​​ക എ​​​​ന്ന ഡി​​​​മാ​​​​ൻ​​​​ഡ് മാ​​​​ത്ര​​​​മേ ഗ​​​​വ​​​​ൺമെ​​​ന്‍റി​​​ൽനി​​​​ന്ന് ഉ​​​​ണ്ടാ​​​​യു​​​​ള്ളു. അ​​​​തു ക​​​​മ്പ​​​​നി​​​​ക​​​​ളു​​​​ടെ റി​​​​സ​​​​ൽ​​​​ട്ടി​​​​ൽ ദൃ​​​​ശ്യ​​​​മാ​​​​യി. ഓ​​​​ഹ​​​​രി​​​​വി​​​​ല കു​​​​തി​​​​ച്ചു​​​​ക​​​​യ​​​​റി. ഇ​​​​ന്ന​​​​ലെ ഇ​​​​ല​​​​ക്‌​​​ഷ​​​​ൻ റി​​​​സ​​​​ൽ​​​​ട്ടു വ​​​​ന്ന​​​​തി​​​​നെ തു​​​​ട​​​​ർ​​​​ന്ന് പൊ​​​​തു​​​​മേ​​​​ഖ​​​​ലാ ഓ​​​​ഹ​​​​രി​​​​ക​​​​ൾ​​​​ക്കു വ​​​​ലി​​​​യ ത​​​​ക​​​​ർ​​​​ച്ച നേ​​​​രി​​​​ട്ട​​​​ത് ഈ ​​​​പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണ്. പി​​​എ​​​​സ്‌​​​യു ​ബാ​​​​ങ്ക് സൂ​​​​ചി​​​​ക 13.6 ശ​​​​ത​​​​മാ​​​​ന​​​​വും കേ​​​​ന്ദ്ര പൊ​​​​തു​​​​മേ​​​​ഖ​​​​ലാ സ്ഥാ​​​​പ​​​​ന സൂ​​​​ചി​​​​ക 16 ശ​​​​ത​​​​മാ​​​​ന​​​​വും ഇ​​​​ടി​​​​ഞ്ഞു. ഇ​​​​തി​​​​ന​​​​ർ​​​​ഥം ഈ ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു വ​​​​രും​​​​കാ​​​​ല വ​​​​ള​​​​ർ​​​​ച്ച​​​​യും ലാ​​​​ഭ​​​​വും കു​​​​റ​​​​യു​​​​മെ​​​​ന്ന​​​​ല്ല. ഇ​​​​നി വ​​​​രു​​​​ന്ന ഗ​​​​വ​​​​ണ്മെ​​​​ന്‍റ് ഇ​​​​വ​​​​യെ അ​​​​വ​​​​ഗ​​​​ണി​​​​ക്കു​​​​മെ​​​​ന്നോ ഇ​​​​വ​​​​യു​​​​ടെ ലാ​​​​ഭം ക​​​​വ​​​​രു​​​​മെ​​​​ന്നോ അ​​​​ർ​​​​ഥ​​​​മി​​​​ല്ല. അ​​​​ത്ര​​​​യും ആ​​​​ഴ​​​​ത്തി​​​​ലേ​​​​ക്ക് പോ​​​​കാ​​​​ത്ത ക്ഷി​​​​പ്ര പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​മാ​​​​ണു വി​​​​പ​​​​ണി ന​​​​ട​​​​ത്തി​​​​യ​​​​ത്. ബാ​​​​ങ്ക്, പ്ര​​​​തി​​​​രോ​​​​ധം, ഊ​​​​ർ​​​​ജം, ഇ​​​​ന്ധ​​​​നം, പ​​​​വ​​​​ർ ഫി​​​​നാ​​​​ൻ​​​​സ് മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ ഉ​​​​ണ്ടാ​​​​യ വ​​​​ലി​​​​യ വി​​​​ൽ​​​​പ​​​​ന​​​​സ​​​​മ്മ​​​​ർ​​​​ദ​​​​വും ത​​​​ക​​​​ർ​​​​ച്ച​​​​യും വ​​​​രും ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ആ ​​​​ഓ​​​​ഹ​​​​രി​​​​ക​​​​ൾ കൂ​​​​ടു​​​​ത​​​​ൽ ത​​​​ക​​​​രും എ​​​​ന്ന് സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്നി​​​​ല്ല. വി​​​​പ​​​​ണി​​​​ത്ത​​​​ക​​​​ർ​​​​ച്ച വ്യ​​​​വ​​​​സാ​​​​യ-​​​​വാ​​​​ണി​​​​ജ്യ മേ​​​​ഖ​​​​ല​​​​ക​​​​ളോ ക​​​​യ​​​​റ്റു​​​​മ​​​​തി മേ​​​​ഖ​​​​ല​​​​യോ ഇ​​​​ടി​​​​യും എ​​​​ന്ന ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ട​​​​ലി​​​​ൽ ഉ​​​​ള്ള​​​​ത​​​​ല്ല. ജി​​​​ഡി​​​​പി വ​​​​ള​​​​ർ​​​​ച്ച താ​​​​ഴു​​​​മെ​​​​ന്ന ആ​​​​ശ​​​​ങ്ക​​​​യും വി​​​​പ​​​​ണി പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചി​​​​ട്ടി​​​​ല്ല. അ​​​​ദാ​​​​നി ഗ്രൂ​​​​പ്പ് ഓ​​​​ഹ​​​​രി​​​​ക​​​​ൾ ഇ​​​​ന്ന​​​​ലെ 22 ശ​​​​ത​​​​മാ​​​​നം വ​​​​രെ ഇ​​​​ടി​​​​ഞ്ഞ​​​​തു ഗ്രൂ​​​​പ്പ് സാ​​​​ര​​​​ഥി​​​​ക​​​​ൾ​​​​ക്കു സ​​​​ർ​​​​ക്കാ​​​​രു​​​​മാ​​​​യു​​​​ള്ള ബ​​​​ന്ധ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ലാ​​​​ണ്. ആ ​​​​ബ​​​​ന്ധം തു​​​​ട​​​​രു​​​​മെ​​​​ങ്കി​​​​ലും പ​​​​ഴ​​​​യ​​​​തു​​​​പോ​​​​ലെ സു​​​​ഗ​​​​മ​​​​പാ​​​​ത ഉ​​​​ണ്ടാ​​​​കി​​​​ല്ല.​ അ​​​​ടു​​​​ത്ത മ​​​​ന്ത്രി​​​​സ​​​​ഭ വേ​​​​ണ്ട​​​​ത്ര സാ​​​​മ്പ​​​​ത്തി​​​​ക​​​​വ​​​​ള​​​​ർ​​​​ച്ച ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ പ​​​​റ്റു​​​​ന്ന​​​​താ​​​​വി​​​​ല്ല എ​​​​ന്ന ആ​​​​ശ​​​​ങ്ക ചി​​​​ല പാ​​​​ശ്ചാ​​​​ത്യ നി​​​​ക്ഷേ​​​​പ​​​​ബാ​​​​ങ്കു​​​​ക​​​​ൾ പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചു. മ​​​​ന്ത്രി​​​​സ​​​​ഭാ രൂ​​​​പീ​​​​ക​​​​ര​​​​ണ​​​​വും ബ​​​​ജ​​​​റ്റും ക​​​​ണ്ടാ​​​​ലേ ആ ​​​​കാ​​​​ര്യ​​​​ത്തി​​​​ൽ നി​​​​ഗ​​​​മ​​​​നം എ​​​​ടു​​​​ക്കാ​​​​നാ​​​​കൂ. അ​​​​താ​​​​യ​​​​ത് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ഫ​​​​ല​​​​ത്തി​​​​ന്‍റെ തു​​​​ട​​​​ർ ച​​​​ല​​​​ന​​​​ങ്ങ​​​​ൾ ആ​​​​ഴ്ച​​​​ക​​​​ളോ​​​​ളം തു​​​​ട​​​​രും. എ​​​​ങ്കി​​​​ലും ഓ​​​​ഹ​​​​രി​​​​ക​​​​ൾ താ​​​​മ​​​​സി​​​​യാ​​​​തെ തി​​​​രി​​​​ച്ചുക​​​​യ​​​​റും. രൂ​​​​പ​​​​യും ക​​​​യ​​​​റും. അ​​​​തി​​​​വേ​​​​ഗം വ​​​​ള​​​​രു​​​​ന്ന ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​യും ഇ​​​​ന്ത്യ​​​​ൻ വി​​​​പ​​​​ണി​​​​യി​​​​ലെ​​​​യും ലാ​​​​ഭസാ​​​​ധ്യ​​​​ത അ​​​​വ​​​​ഗ​​​​ണി​​​​ക്കാ​​​​ൻ വി​​​​ദേ​​​​ശ-സ്വ​​​​ദേ​​​​ശ നി​​​​ക്ഷേ​​​​പ​​​​ക​​​​ർ​​​​ക്കു ക​​​​ഴി​​​​യി​​​​ല്ല. അ​​​​വ​​​​ർ വി​​​​പ​​​​ണി​​​​യെ ഉ​​​​യ​​​​ർ​​​​ത്തും. ഒ​​​​പ്പം രൂ​​​​പ​​​​യും ക​​​​യ​​​​റും.

Source link

Related Articles

Back to top button