KERALAMLATEST NEWS

എൽഡിഎഫ് സിറ്റിംഗ് കോട്ടയിൽ ലീഡ് ഉയർത്തി യുഡിഎഫ്; ആലപ്പുഴയിൽ എ എം ആരിഫ് രണ്ടാം സ്ഥാനത്തേക്ക്

ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കവെ ആലപ്പുഴ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ സി വേണുഗോപാൽ വ്യക്തമായ ലീഡ് ഉയർത്തുന്നു. 2019ൽ ആലപ്പുഴ മണ്ഡലത്തിൽ നിന്ന് വിജയിച്ച എൽഡിഎഫ് സ്ഥാനാർത്ഥി എ എം ആരിഫ് ഇപ്പോൾ രണ്ടാം സ്ഥാനത്താണ്. 27551 വോട്ടിന്റെ ലീഡാണ് കെ സി വേണുഗോപാലിന് ഉള്ളത്.

എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ മൂന്നാം സ്ഥാനത്താണ്. 2019ൽ എ എം ആരിഫ് കോൺഗ്രസിലെ ഷാനിമോൾ ഉസ്‌മാനെ പരാജയപ്പെടുത്തി വിജയിച്ച ലോക്‌സഭാ മണ്ഡലമായിരുന്നു ആലപ്പുഴ. 2009ലും 2014ലും കോൺഗ്രസ് ആയിരുന്നു ആലപ്പുഴ മണ്ഡലത്തിൽ വിജയിച്ചിരുന്നത്. കോൺഗ്രസ് ഇത്തവണ ആലപ്പുഴ തിരിച്ചുപിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Source link

Related Articles

Back to top button