KERALAMLATEST NEWS

സുരേഷ് ഗോപി തൃശൂർ എടുത്താൽ എതിർ സ്ഥാനാർത്ഥികളേക്കാൾ കനത്ത തിരിച്ചടി ഇദ്ദേഹത്തിനായിരിക്കും; നഷ്‌ടം ലക്ഷങ്ങൾ

തൃശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ബി ജെ പിയുടെ പ്രതീക്ഷ പോലെത്തന്നെ തൃശൂർ സുരേഷ് ഗോപി ‘എടുക്കുമെന്ന’ സൂചനകൾ തന്നെയാണ് പുറത്തുവരുന്നത്. 11.30 വരെയുള്ള കണക്കുകൾ പ്രകാരം 2,26,623 വോട്ടുകളാണ് സുരേഷ് ഗോപി നേടിയത്.

എതിർസ്ഥാനാർത്ഥി സുനിൽകുമാറിനേക്കാൾ 43,016 വോട്ടുകൾക്കാണ് സുരേഷ് ഗോപി ലീഡ് ചെയ്യുന്നത്. 1,83,607 വോട്ടുകളാണ് സുനിൽ കുമാർ നേടിയത്. മൂന്നാം സ്ഥാനത്തുള്ള യു ഡി എഫ് സ്ഥാനാർത്ഥി കെ മുരളീധരന് 1,82,633 ലഭിച്ചത്.

സുരേഷ് ഗോപി ജയിച്ചാൽ തന്റെ ലക്ഷങ്ങൾ വിലയുള്ള കാർ നഷ്ടമായേക്കുമെന്ന ഭയത്തിലാണ് തൃശൂരിലെ കോൺഗ്രസ് പ്രവർത്തകനായ തെക്കൻ ബൈജു. ബി ജെ പി പ്രവർത്തകനായ ചില്ലി സുനിയുമായി അദ്ദേഹം പന്തയം വച്ചത് ഇന്നലെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയാണ് വിജയിക്കുന്നതെങ്കിൽ തന്റെ വാഗൺ ആർ കാർ ചില്ലി സുനിക്ക് നൽകുമെന്നും, മുരളീധരനാണ് ജയിക്കുന്നതെങ്കിൽ സുനിയുടെ സ്വിഫ്റ്റ് കാർ ബൈജുവിന് കൊടുക്കുമെന്നുമായിരുന്നു പന്തയം. ബെറ്റ് വയ്‌ക്കുമ്പോൾ സാക്ഷികളും ചുറ്റുമുണ്ടായിരുന്നു. മാത്രമല്ല, ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു. ചില്ലി സുനി തന്നെയാണ് പന്തയം വയ്ക്കുന്നതിന്റെ വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ ആര് ജയിക്കുമെന്ന് കോൺഗ്രസ് പ്രവർത്തകനായ തെക്കൻ ബൈജുവും താനും പറയുന്നുവെന്നും തമ്മിൽ ബെറ്റ് വച്ചിട്ടുണ്ടെന്നുമുള്ള അടിക്കുറിപ്പോടെയാണ് വീ‌ഡിയോ പങ്കുവച്ചിരിക്കുന്നത്.


Source link

Related Articles

Back to top button