രാഷ്ട്രീയമായി വ്യത്യസ്ത ചേരി, വ്യക്തിപരമായി സുരേഷേട്ടന്റെ വിജയത്തില്‍ സന്തോഷം: സലിംകുമാർ
രാഷ്ട്രീയമായി വ്യത്യസ്ത ചേരി, വ്യക്തിപരമായി സുരേഷേട്ടന്റെ വിജയത്തില്‍ സന്തോഷം: സലിംകുമാർ | Salim Kumar Suresh Gopi
രാഷ്ട്രീയമായി വ്യത്യസ്ത ചേരി, വ്യക്തിപരമായി സുരേഷേട്ടന്റെ വിജയത്തില്‍ സന്തോഷം: സലിംകുമാർ
മനോരമ ലേഖകൻ
Published: June 04 , 2024 06:49 PM IST
1 minute Read
സലിംകുമാർ, സുരേഷ് ഗോപി
ലോക്സഭ തിരഞ്ഞെടുപ്പിൽ വലിയ വിജയം നേടിയ സുരേഷ് ഗോപിക്ക് ആശംസകളുമായി സലിംകുമാർ. ‘‘രാഷ്ട്രീയമായി വ്യത്യസ്ത ചേരിയിലാണെങ്കിലും വ്യക്തിപരമായി അങ്ങയുടെ വിജയത്തിൽ സന്തോഷിക്കുന്നു. അഭിനന്ദനങ്ങൾ സുരേഷേട്ടാ’’–സലിംകുമാർ സമൂഹ മാധ്യമത്തിൽ കുറിച്ചു.
മലയാള സിനിമാലോകത്തെ നിരവധിപ്പേർ സുരേഷ് ഗോപിക്ക് ആശംസകളുമായി എത്തിയിരുന്നു.
തെസ്നിഖാൻ: ‘‘അങ്ങനെ ഞങ്ങളുടെ സുരേഷേട്ടൻ ജയിച്ചിരിക്കുന്നു നന്മയുള്ള ഒരു മനുഷ്യൻ എല്ലാവർക്കും നന്മകൾ മാത്രം വരട്ടെ ആരെയും സഹായിക്കാൻ മനസ്സിലൊരു മനസ്സ് ഇത് എല്ലാവർക്കും അറിയാവുന്നതാണ് ദൈവം ഒരിക്കലും നന്മയുള്ളവരെ കൈവിടില്ല.’’
ശ്രീയ രമേശ്: ‘‘സിനിമ രംഗത്തെ സഹപ്രവർത്തകനായ സുരേഷ് ഗോപിച്ചേട്ടന്റെ വിജയത്തിൽ ആശംസകൾ അറിയിക്കുന്നു. അർപ്പണ മനോഭാവത്തോടെ സുരേഷേട്ടനും ഒപ്പം ഉള്ളവരും ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് നേടിയ വിജയമാണിത്. സുരേഷേട്ടൻ തൃശൂരിനെ എടുക്കുകയല്ല, ജനങ്ങൾ നൽകുകയാണ് ചെയ്തത് എന്നാണ് ഈ വലിയ വിജയം കണ്ടപ്പോൾ തോന്നുന്നത്. രാധിക ചേച്ചിയും മക്കളും ഉൾപ്പെടെ കുടുംബാംഗങ്ങളുടെ പിന്തുണയും എടുത്ത് പറയേണ്ടത് ഉണ്ട്. വലിയ ഒരു ഉത്തരവാദിത്വമാണ് അദ്ദേഹത്തിൽ വന്ന് ചേർന്നിരിക്കുന്നത്. അദ്ദേഹത്തെ വിവാദങ്ങളിൽ കുടുക്കുവാൻ ശ്രമിക്കുന്നവർക്ക് തലവച്ചു കൊടുക്കാതെ എംപി എന്ന നിലയിൽ മികച്ച പ്രവർത്തനങ്ങളിലൂടെ തൃശൂരിന് വലിയ മാറ്റങ്ങൾ കൊണ്ടുവരുവാൻ സാധിക്കട്ടെ.’’
English Summary:
Salim Kumar Praises Suresh Gopi
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews 36u1ivl8dqbpndo3tn47210cek f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-movie-salimkumar mo-entertainment-movie-sureshgopi
Source link