CINEMA

കങ്കണ റണൗട്ടിന് മിന്നും ജയം; ഇത് മോദിയുടെ വിജയമെന്ന് നടി

കങ്കണ റണൗട്ടിന് മിന്നും ജയം; ഇത് മോദിയുടെ വിജയമെന്ന് നടി | Kangana Ranaut Election

കങ്കണ റണൗട്ടിന് മിന്നും ജയം; ഇത് മോദിയുടെ വിജയമെന്ന് നടി

മനോരമ ലേഖകൻ

Published: June 04 , 2024 03:28 PM IST

1 minute Read

കങ്കണ റണൗട്ട്

മണ്ഡി ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയും നടിയുമായ കങ്കണ റണൗട്ടിന് വമ്പൻ ജയം. ബിജെപിയും കോണ്‍ഗ്രസും ശക്തമായ മത്സരം കാഴ്ചവച്ച മണ്ഡലത്തില്‍ എഴുപതിനായിരം വോട്ടിന്റെ ലീഡാണ് കങ്കണ നേടിയത്.

ഹിമാചല്‍ പ്രദേശില്‍ ആറ് തവണ മുഖ്യമന്ത്രിയായിരുന്ന വീരഭദ്രസിങ്ങിന്റെ മകനായ വിക്രമാദിത്യസിങ്ങിനെതിരേയാണ് കങ്കണയെ ബിജെപി രംഗത്തിറക്കിയത്. കോൺഗ്രസിന്റെ സിറ്റിങ് സീറ്റായിരുന്നു മാണ്ഡി.

നാല് ലോക്‌സഭ മണ്ഡലങ്ങളാണ് ഹിമാചല്‍ പ്രദേശിലുള്ളത്. നാല് സീറ്റുകളിലും ബിജെപി മുന്നേറ്റമാണുള്ളത്. 2019 തിരഞ്ഞെടുപ്പില്‍ മണ്ഡി ഒഴികേ മൂന്ന് സീറ്റിലും ബിജെപിക്കായിരുന്നു ജയം. ഇക്കുറി കങ്കണയിലൂടെ മണ്ഡിയും ബിജെപി കൈപ്പിടിയിലാക്കി.

English Summary:
Kangana Ranaut wins from Himachal Pradesh’s Mandi

7rmhshc601rd4u1rlqhkve1umi-list 5a58gjb08jirh4h7lujsf52h99 f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-sureshgopi mo-entertainment-movie-kanganaranaut mo-entertainment-common-bollywoodnews


Source link

Related Articles

Back to top button