ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ രാജ്യദ്രോഹക്കുറ്റം ഹൈക്കോടതി റദ്ദാക്കി. ഇസ്ലാമാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് അമർ ഫാറൂഖ് ഉൾപ്പെടുന്ന രണ്ടംഗ ബെഞ്ചാണ് ഇമ്രാനെതിരായ കേസ് റദ്ദാക്കിയത്. ഇമ്രാന്റെ പാർട്ടിയുടെ അഭിഭാഷകനായ സൽമാൻ സഫ്ദർ വാർത്ത സ്ഥിരീകരിച്ചു. രാജ്യദ്രോഹക്കുറ്റം റദ്ദാക്കിയെങ്കിലും ഇമ്രാൻ ജയിലിൽ തുടരും. വിവാഹമോചനത്തിനു തൊട്ടുപിന്നാലെ വിവാഹിതനായി ഇസ്ലാമിക നിയമം ലംഘിച്ച കുറ്റത്തിന് ഇമ്രാൻ ഏഴു വർഷം തടവ് അനുഭവിച്ചുവരികയാണ്. പ്രധാനമന്ത്രിയായിരിക്കേ ലഭിച്ച സമ്മാനങ്ങളുമായി ബന്ധപ്പെട്ട അഴിമതിയിലും അദ്ദേഹം കുറ്റക്കാരനാണെന്നു കണ്ടെത്തിയിട്ടുണ്ട്.
Source link