പി.കേശവദേവ് സാഹിത്യ പുരസ്കാരം അടൂർ ഗോപാലകൃഷ്ണന്
തിരുവനന്തപുരം: പി.കേശവദേവ് ട്രസ്റ്റ് ഏർപ്പെടുത്തിയ പി.കേശവദേവ് സാഹിത്യ പുരസ്കാരം ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണന് സമ്മാനിക്കുമെന്ന് മാനേജിംഗ് ട്രസ്റ്റി ജ്യോതിദേവ് കേശവദേവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മികച്ച ആരോഗ്യ വിദ്യാഭ്യാസത്തിന് നൽകുന്ന പി.കേശവദേവ് ഡയാബസ്‌ക്രീൻ കേരള പുരസ്കാരത്തിന് മനഃശാസ്ത്രജ്ഞൻ ഡോ.സി.ജെ.ജോൺ അർഹനായി. 50,000 രൂപയും ബി.ഡി.ദത്തൻ രൂപകൽപന ചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരങ്ങൾ.12ന് മുടവൻമുകളിലുള്ള പി.കേശവദേവ് ഹാളിൽ വൈകിട്ട് 5ന് നടക്കുന്ന പി.കേശവദേവ് അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.
ഡോ.ജോർജ് ഓണക്കൂർ ചെയർമാനും സീതാലക്ഷ്മി ദേവ്,വിജയകൃഷ്ണൻ,ദേശമംഗലം രാമകൃഷ്ണൻ,സുനിത ജ്യോതിദേവ് എന്നിവർ അംഗങ്ങളായ ജൂറിയാണ് സാഹിത്യ പുരസ്കാരം നിർണ്ണയിച്ചത്. ഡോ.പി.ജി.ബാലഗോപാൽ ചെയർമാനും ഡോ.ജ്യോതിദേവ് കേശവദേവ്,ഡോ.അരുൺ ശങ്കർ,ഗോപിക കൃഷ്ണൻ,ഡോ.കൃഷ്ണദേവ് ജ്യോതിദേവ് എന്നിവർ അംഗങ്ങളായ ജൂറിയാണ് ആരോഗ്യ വിദ്യാഭ്യാസ പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
Source link