കാൾസൻ ഒന്നാമത്


സ്റ്റാ​​​​വ​​​​ഞ്ച​​​​ർ (നോ​​​​ർ​​​​വെ): നോ​​​​ർ​​​​വെ ചെ​​​​സ് ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ ആ​​​​ർ. പ്ര​​​​ജ്ഞാ​​​​ന​​​​ന്ദ​​​​യ്ക്കും സ​​​​ഹോ​​​​ദ​​​​രി ആ​​​​ർ. വൈ​​​​ശാ​​​​ലി​​​​ക്കും തോ​​​​ൽ​​​​വി. ലോ​​​​ക ഒ​​​​ന്നാം ന​​​​ന്പ​​​​ർ മാ​​​​ഗ്ന​​​​സ് കാ​​​​ൾ​​​​സ​​​​നെ​​​​യും ര​​​​ണ്ടാം ന​​​​ന്പ​​​​റാ​​​​യ ഫാ​​​​ബി​​​​യാ​​നോ ക​​​​രു​​​​വാ​​​​ന​​​​യെ​​​​യും അ​​​​ട്ടി​​​​മ​​​​റി​​​​ച്ച് മി​​​​ക​​​​ച്ച പ്ര​​​​ക​​​​ട​​​​നം ന​​​​ട​​ത്ത​​വേ​​യാ​​ണ് പ്ര​​​​ജ്ഞാ​​​​ന​​​​ന്ദ​​​​യു​​​​ടെ തോ​​​​ൽ​​​​വി. ഫ്രാ​​​​ൻ​​​​സി​​​​ന്‍റെ ഫി​​​​റോ​​​​സ്ജ അ​​​​ലി​​​​രേ​​​​സ​​​​യോ​​​​ടാ​​​​ണ് ഇ​​​​ന്ത്യ​​​​ൻ​​​​താ​​​​ര​​​​ത്തി​​​​ന്‍റെ തോ​​​​ൽ​​​​വി. മ​​​​റ്റൊ​​​​രു മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ കാ​​​​ൾ​​​​സ​​​​ണ്‍ ചൈ​​​​ന​​​​യു​​​​ടെ ഡിം​​​​ഗ് ലൈ​​​​റ​​​​നെ തോ​​​​ൽ​​​​പ്പി​​​​ച്ച് ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്തെ​​​​ത്തി. 12 പോ​​​​യി​​​​ന്‍റാ​​​​ണ് കാ​​​​ൾ​​​​സ​​​​ന്. 11 പോ​​​​യി​​​​ന്‍റു​​​​മാ​​​​യി ഹി​​​​കാ​​​​രു ന​​​​കാ​​​​മു​​​​റയാ​​ണു ര​​​​ണ്ടാ​​​​മ​​​​ത്. 9.5 പോ​​​​യി​​​​ന്‍റു​​​​മാ​​​​യി പ്ര​​​​ജ്ഞാ​​​​ന​​​​ന്ദ മൂ​​​​ന്നാ​​​​മ​​​​തും. ലോ​​​​ക വ​​​​നി​​​​താ ചാ​​​​ന്പ്യ​​​​ൻ ചൈ​​​​ന​​​​യു​​​​ടെ വെ​​​​ൻ​​​​ജു​​​​ന്‍ ജു​​​​വി​​​​നോ​​​​ടാ​​​​ണു വൈ​​​​ശാ​​​​ലി തോ​​​​റ്റ​​​​ത്. തോ​​​​ൽ​​​​വി​​​​യോ​​​​ടെ വൈ​​​​ശാ​​​​ലി​​​​ക്ക് ഒ​​​​ന്നാം സ്ഥാ​​​​നം ന​​​​ഷ്ട​​​​മാ​​​​യി. 10 പോ​​​​യി​​​​ന്‍റു​​​​മാ​​​​യി വൈ​​​​ശാ​​​​ലി ര​​​​ണ്ടാ​​​​മ​​​​താ​​​​ണ്. 10.5 പോ​​​​യി​​​​ന്‍റു​​​​മാ​​​​യി വെ​​​​ൻ​​​​ജു​​​​നും യു​​​​ക്രെ​​​​യി​​​​ന്‍റെ അ​​​​ന്ന മു​​​​സി​​​​ച​​​​കും ഒ​​​​ന്നാം സ്ഥാ​​​​നം പ​​​​ങ്കി​​​​ടു​​​​ന്നു.


Source link

Exit mobile version