കാൾസൻ ഒന്നാമത്
സ്റ്റാവഞ്ചർ (നോർവെ): നോർവെ ചെസ് ടൂർണമെന്റിൽ ഇന്ത്യയുടെ ആർ. പ്രജ്ഞാനന്ദയ്ക്കും സഹോദരി ആർ. വൈശാലിക്കും തോൽവി. ലോക ഒന്നാം നന്പർ മാഗ്നസ് കാൾസനെയും രണ്ടാം നന്പറായ ഫാബിയാനോ കരുവാനയെയും അട്ടിമറിച്ച് മികച്ച പ്രകടനം നടത്തവേയാണ് പ്രജ്ഞാനന്ദയുടെ തോൽവി. ഫ്രാൻസിന്റെ ഫിറോസ്ജ അലിരേസയോടാണ് ഇന്ത്യൻതാരത്തിന്റെ തോൽവി. മറ്റൊരു മത്സരത്തിൽ കാൾസണ് ചൈനയുടെ ഡിംഗ് ലൈറനെ തോൽപ്പിച്ച് ഒന്നാം സ്ഥാനത്തെത്തി. 12 പോയിന്റാണ് കാൾസന്. 11 പോയിന്റുമായി ഹികാരു നകാമുറയാണു രണ്ടാമത്. 9.5 പോയിന്റുമായി പ്രജ്ഞാനന്ദ മൂന്നാമതും. ലോക വനിതാ ചാന്പ്യൻ ചൈനയുടെ വെൻജുന്‍ ജുവിനോടാണു വൈശാലി തോറ്റത്. തോൽവിയോടെ വൈശാലിക്ക് ഒന്നാം സ്ഥാനം നഷ്ടമായി. 10 പോയിന്റുമായി വൈശാലി രണ്ടാമതാണ്. 10.5 പോയിന്റുമായി വെൻജുനും യുക്രെയിന്റെ അന്ന മുസിചകും ഒന്നാം സ്ഥാനം പങ്കിടുന്നു.
Source link