WORLD

ഭീകരാക്രമണം; ജർമനിയിൽ വൻ പ്രതിഷേധം


മാ​​​ൻ​​​ഹൈം: ക​​ഴി​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ച ഉ​​​ച്ച​​​യ്ക്ക് ജ​​ർ​​മ​​ൻ ന​​ഗ​​ര​​മാ​​യ മാ​​​ൻ​​​ഹൈ​​​മി​​​ലു​​ണ്ടാ​​യ ക​​​ത്തി​​​യാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ പോ​​​ലീ​​​സു​​​കാ​​​ര​​​ൻ റൂ​​​വ​​​ൻ എ​​​ൽ. ഇ​​​ന്ന​​​ലെ മ​​​ര​​​ണ​​​ത്തി​​​നു കീ​​​ഴ​​​ട​​​ങ്ങി. കു​​​ത്തേ​​​റ്റ മ​​​റ്റ് ആ​​​റു​​​പേ​​​ർ ഇ​​​പ്പോ​​​ഴും ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. വെ​​​ടി​​​യേ​​​റ്റ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ സ്വ​​​ദേ​​​ശി​​​യാ​​​യ അ​​​ക്ര​​​മി​​​യും ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​ണു​​​ള്ള​​​ത്. ഇ​​​യാ​​​ൾ 2015 ലാ​​​ണ് ജ​​​ർ​​​മ​​​നി​​​യി​​​ൽ എ​​​ത്തി​​​യ​​​ത്. ഇ​​സ്‌​​ലാ​​​മി​​​ക തീ​​​വ്ര​​​വാ​​​ദി​​​ക​​​ളു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ജ​​​ർ​​​മ​​​നി​​​യി​​​ൽ ശ​​​ക്ത​​​മാ​​​യ ജ​​​ന​​​വി​​​കാ​​​ര​​​മാ​​​ണ് ഉ​​​യ​​​രു​​​ന്ന​​​ത്. ഇ​​​ന്ന​​​ലെ മാ​​​ൻ​​​ഹൈ​​​മി​​​ൽ നൂ​​​റു​​​ക​​​ണ​​​ക്കി​​​നു​ പേ​​​ർ പ​​​ങ്കെ​​​ടു​​​ത്ത മ​​​നു​​​ഷ്യ​​​ച്ച​​ങ്ങ​​​ല സം​​​ഘ​​​ടി​​​പ്പി​​​ച്ചു. ആ​​​ക്ര​​​മ​​​ണം ന​​​ട​​​ന്ന ന​​​ഗ​​​ര​​ച​​​ത്വ​​​ര​​​ത്തി​​​ൽ പു​​​ഷ്പ​​​ച​​​ക്ര​​​ങ്ങ​​​ൾ അ​​​ർ​​​പ്പി​​​ക്കാ​​​നും മെ​​​ഴു​​​കു​​​തി​​​രി തെ​​​ളി​​​ക്കാ​​​നും അ​​​നേ​​​ക​​​രാ​​​ണ് എ​​​ത്തു​​​ന്ന​​​ത്. ഇ​​സ്‌​​ലാ​​​മി​​​സ്റ്റു​​​ക​​​ളോ​​​ട് ക​​​ർ​​​ശ​​​ന​​​മാ​​​യ നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ഭ​​​ര​​​ണ- പ്ര​​​തി​​പ​​​ക്ഷ ഭേ​​​ദ​​​മെ​​​ന്യേ എ​​​ല്ലാ രാ​​​ഷ്‌​​​ട്രീ​​​യ​​പാ​​​ർ​​​ട്ടി​​​ക​​​ളും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ബാ​​​ഡ​​​ൻ-​​​വ്യുർ​​​ട്ടെം​​​ബ​​​ർ​​​ഗ് സം​​​സ്ഥാ​​​ന​​​ത്ത് വെ​​​ള്ളി​​​യാ​​​ഴ്ച ദുഃ​​​ഖാ​​​ച​​​ര​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​ന്ന് ഭീ​​​ക​​​ര​​​ത​​​യ്ക്കെ​​​തി​​​രാ​​​യി മാ​​​ൻ​​​ഹൈ​​​മി​​​ൽ ന​​​ട​​​ക്കു​​​ന്ന റാ​​​ലി​​​യി​​​ൽ എ​​​ല്ലാ രാ​​​ഷ്‌​​​ട്രീ​​​യ​​പാ​​​ർ​​​ട്ടി​​​ക​​​ളും പ​​​ങ്കെ​​​ടു​​​ക്കും. ജ​​​ർ​​​മൻ ചാ​​​ൻ​​​സ​​​ല​​​ർ ഒ​​​ലാ​​​ഫ് ഷോ​​​ൾ​​​സ് ക​​​ത്തി​​​യാ​​​ക്ര​​​മ​​​ണ​​​ത്തെ നി​​​ശി​​​ത​​​മാ​​​യ ഭാ​​​ഷ​​​യി​​​ലാ​​​ണ് അ​​​പ​​​ല​​​പി​​​ച്ച​​​ത്. ഇ​​​സ്‌​​ലാം വി​​​മ​​​ർ​​​ശ​​​ക​​​രാ​​​യ പാ​​​ക്സ് യൂ​​​റോ​​​പ്പാ​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു​​ നേ​​​രേ ന​​​ട​​​ന്ന ആ​​​ക്ര​​​മ​​​ണം അ​​​ഭി​​​പ്രാ​​​യസ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന്മേ​​​ലു​​​ള്ള കൈ​​​യേ​​​റ്റ​​​മാ​​​ണെ​​​ന്നും അ​​​ത് ജ​​​നാ​​​ധി​​​പ​​​ത്യ​​രാ​​​ജ്യ​​​മാ​​​യ ജ​​​ർ​​​മ​​​നി​​​യി​​​ൽ അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. അ​​​ക്ര​​​മം ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ ത​​​ക​​​ർ​​​ക്കു​​​മെ​​​ന്ന് ജ​​​ർ​​​മ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വാ​​​ൾ​​​ട്ട​​​ർ സ്റ്റൈ​​​ൻ​​​മാ​​​യ​​​ർ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. പോ​​​ലീ​​​സു​​​കാ​​​ർ​​​ക്കു​​ നേ​​​രേയു​​​ള്ള ക​​​ത്തി​​​യാ​​​ക്ര​​​മണം പാ​​​ർ​​​ല​​​മെ​​​ന്‍റ് ച​​​ർ​​​ച്ച ചെ​​​യ്യ​​​ണ​​​മെ​​​ന്ന് പോ​​​ലീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. അ​​​ക്ര​​​മി​​​ക​​​ളെ നാ​​​ടു​​​ക​​​ട​​​ത്തു​​​ന്ന​​​തി​​​ൽ മ​​​ന്ദ​​​ഗ​​​തി പാ​​​ടി​​​ല്ലെ​​​ന്നും അ​​​വ​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ചു. ഇ​​​സ്‌​​ലാ​​​മി​​​സ്റ്റു​​​ക​​​ളു​​​ടെ ഭീ​​​ക​​​ര​​​ത​​യ്​​​ക്കു മു​​​ന്പി​​​ൽ നി​​​യ​​​മ​​​വും രാ​​​ഷ്‌​​​ട്ര​​​വും ക​​​ർ​​​ശ​​​ന നി​​​ല​​​പാ​​​ട് എ​​​ടു​​​ക്കു​​​മെ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി നാ​​​ൻ​​​സി ഫേ​​​സ​​​ർ പ​​റ​​ഞ്ഞു. അ​​​ഫ്ഗാ​​​ൻ അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളെ മേ​​​ലി​​​ൽ സ്വീ​​​ക​​​രി​​​ക്ക​​​രു​​​തെ​​​ന്നും വ​​​ന്നി​​​ട്ടു​​​ള്ള​​​വ​​​രെ തി​​​രി​​​ച്ച​​​യ​​​യ്ക്കാ​​​ൻ തു​​​ട​​​ങ്ങ​​​ണ​​​മെ​​​ന്നും തീ​​​വ്ര​​​ വ​​​ല​​​തു​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​യാ​​​യ എ​​​എ​​​ഫ്ഡി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


Source link

Related Articles

Back to top button