KERALAMLATEST NEWS

350 സീറ്റ്‌ നേടി മോദി വീണ്ടും അധികാരത്തിൽ വരും: തുഷാർ

തൃശൂർ: നരേന്ദ്രമോദി സർക്കാർ 350 സീറ്റ് നേടി രാജ്യത്ത് വീണ്ടും അധികാരത്തിൽ വരുമെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. ബി.ഡി.ജെ.എസ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എൻ.ഡി.എ മുന്നണിയിലെ സുപ്രധാന ശക്തിയാണ് ബി.ഡി.ജെ.എസ്. എൽ.ഡി.എഫിൽ സി.പി.എമ്മും സി.പി.ഐയും ഒഴിച്ച് മറ്റു പ്രബല കക്ഷികളില്ല. യു.ഡി.എഫിൽ കോൺഗ്രസും മുസ്ലിം ലീഗും മാത്രമാണ് ശക്തമായ കക്ഷികൾ. ആ പാർട്ടികളേക്കാൾ ശക്തമായ ഘടക കക്ഷിയാണ് ബി.ഡി.ജെ.എസ്. എൽ.ഡി.എഫ് യു.ഡി.എഫ് മുന്നണികളിലെ പല പാർട്ടികളുടെയും സംസ്ഥാനസമ്മേളനം വിളിച്ചാൽ ബി.ഡി.ജെ.എസിന്റെ ജില്ലാ യോഗത്തിലുള്ള ആൾക്കാർ പോലുമുണ്ടാകില്ല. ആ പാർട്ടികൾക്കൊന്നും ജില്ലാ കമ്മിറ്റികൾ പോലുമില്ല. അവിടെയാണ് ബി.ഡി.ജെ.എസിന്റെ ശക്തി തിരിച്ചറിയേണ്ടത്. എല്ലാ നിയമസഭാ മണ്ഡലങ്ങളിൽ മത്സരിച്ചാലും ബി.ഡി.ജെ.എസിന് നല്ലൊരു ശതമാനം വോട്ടുപിടിക്കാൻ കഴിയുമെന്നും തുഷാർ പറഞ്ഞു.

ജില്ലാ പ്രസിഡന്റ് അതുല്യഘോഷ് വെട്ടിയാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി ബത്തേരി മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് അഡ്വ.സംഗീത വിശ്വനാഥൻ, സംസ്ഥാന സെക്രട്ടറിമാരായ ബേബി റാം, സജീവ്കുമാർ കല്ലട, സംസ്ഥാന കൗൺസിലർമാരായ പി.കെ.സന്തോഷ്, സി.ഡി.ശ്രീലാൽ, ബി.ഡി.വൈ.എസ് സംസ്ഥാന സെക്രട്ടറി ദിനിൽ മാധവ്, ബി.ഡി.എം.എസ് സംസ്ഥാന സെക്രട്ടറിമാരായ ഇന്ദിരദേവി ടീച്ചർ, ശില്പ, ജില്ലാ പ്രസിഡന്റ് ഷിനി ഷൈലജൻ, ബി.ഡി.എം.എസ് ജില്ലാ സെക്രട്ടറി അജിത കൃഷ്ണൻ, ജില്ലാ ട്രഷർ പി.കെ.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.


Source link

Related Articles

Back to top button