കൊടുങ്ങല്ലൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ പ്രത്യേക വഴിപാടുകൾ നടത്തി ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണെ. ഇന്നലെ രാവിലെ പത്തോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം മോദിയുടെയും ഷായുടെയും പേരിൽ പ്രത്യേകം അർച്ചന നടത്തി. ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ സുനിൽ കർത്ത, മാനേജർ കെ.വിനോദ് തുടങ്ങിയവർ ചേർന്ന് മന്ത്രിയെ സ്വീകരിച്ചു. ദർശനശേഷം പതിനൊന്നോടെ മന്ത്രി മടങ്ങി. കാടാമ്പുഴയിൽ നിന്ന് ഹെലികോപ്‌റ്ററിൽ ശ്രീകുരുംബ ക്ഷേത്രത്തിലേക്ക് വന്ന റാണെ പുല്ലൂറ്റ് ഗുരുശ്രീ പബ്ലിക് സ്‌കൂൾ മൈതാനിയിലാണ് ഇറങ്ങിയത്. എസ്.എൻ മിഷൻ ജോയിന്റ് സെക്രട്ടറി ടി.ജി.ശശീന്ദ്രൻ, സ്‌കൂൾ പ്രിൻസിപ്പൽ കെ.ജി. ഷൈനി, വൈസ് പ്രിൻസിപ്പൽ ഭാഗ്യ പി.മേനോൻ എന്നിവർ ചേർന്ന് മന്ത്രിക്ക് സ്വീകരണം ഒരുക്കി.
Source link