പി. കേശവദേവ് ഡയാബസ്ക്രീൻ കേരള പുരസ്‌കാരം ഡോ. സി. ജെ. ജോണിന്

പി. കേശവദേവ് ഡയാബസ്ക്രീൻ കേരള പുരസ്‌കാരം ഡോ.സി ജെ ജോണിന് – Award | C J John

പി. കേശവദേവ് ഡയാബസ്ക്രീൻ കേരള പുരസ്‌കാരം ഡോ. സി. ജെ. ജോണിന്

ആരോഗ്യം ഡെസ്ക്

Published: June 03 , 2024 05:32 PM IST

1 minute Read

ഡോ. സി. ജെ. ജോൺ

പി. കേശവദേവ് ഡയാബസ്ക്രീൻ കേരള പുരസ്‌കാരം (മികച്ച ആരോഗ്യ വിദ്യാഭ്യാസത്തിനായി) പ്രശസ്‌ത മനഃശാസ്ത്രജ്ഞൻ, ഡോ.സി ജെ ജോണിന് ലഭിച്ചു. മനഃശാസ്ത്ര വിഷയത്തിൽ, വിവിധ മാധ്യമങ്ങളിലൂടെ പൊതുജനങ്ങൾക്കായി ആരോഗ്യവിദ്യാഭ്യാസം വർഷങ്ങളായി നൽകി തുടർന്നുവരുന്നതിനാണ് ഈ പുരസ്‌കാരം. ക്ലിനിക്കൽ സൈക്യാട്രിയിൽ നാൽപ്പതു വർഷത്തെ അനുഭവപാടവമുള്ള ഡോ.സി ജെ ജോൺ നിലവിൽ കൊച്ചി മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ സീനിയർ സൈക്യാട്രിസ്റ്റാണ്. മനസ്സിന്റെ കാണാക്കയങ്ങൾ, കുട്ടികൾ എന്താ ഇങ്ങനെ?, കൗമാരം കരുത്തോടെ കരുതലോടെ, ഉൽക്കാടുകൾ ഉലയുമ്പോൾ (റേഡിയോ നാടക സമാഹാരം) സിനിമാ കാഴ്ചകൾ മനഃശാസ്ത്ര കണ്ണിലൂടെ, മരുന്നും മന്ത്രവും കുറെ മനഃശാസ്ത്ര തന്ത്രങ്ങളും, കിറുക്കും കിറുക്കില്ലായ്മയും, ജീവിതവിജയത്തിന് മനഃശാസ്ത്രപാഠങ്ങൾ എന്നിങ്ങനെ ഒമ്പത് പുസ്തകങ്ങളും വിവിധ ജേണലുകളിൽ നിരവധി ശാസ്ത്ര ലേഖനങ്ങളും അദ്ദേഹത്തിൻ്റെ പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഇരുപത്തിയൊമ്പതു വർഷങ്ങളായി കൊച്ചിയിലെ ‘മൈത്രി’ എന്ന ആത്മഹത്യാ പ്രതിരോധ എൻജിഒ-യുടെ സ്ഥാപകനും ഉപദേശകനുമാണ് അദ്ദേഹം.
അൻപതിനായിരം രൂപയും ആർട്ടിസ്റ്റ് ശ്രീ.ബി ഡി ദത്തൻ രൂപകൽപന ചെയ്ത ശില്പവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പി. കേശവദേവ് ഡയാബസ്ക്രീൻ കേരള പുരസ്‌കാരം.

ജൂൺ 12-ാം തീയതി വൈകുന്നേരം തിരുവനന്തപുരം മുടവൻമുകളിലുള്ള പി.കേശവദേവ് ഹാളിൽ വച്ച് നടക്കുന്ന പി.കേശവദേവ് അനുസ്മരണ സമ്മേളനത്തിൽ വച്ച് പുരസ്‌കാരങ്ങൾ സമ്മാനിക്കും. പി.കേശവദേവ് ട്രസ്റ്റ്, മാനേജിങ് ട്രസ്റ്റി, ഡോ.ജ്യോതിദേവ് കേശവദേവ്, സാഹിത്യ പുരസ്‌കാര കമ്മിറ്റി ചെയർപേഴ്സൺ, ഡോ.ജോർജ് ഓണക്കൂർ, ആരോഗ്യ-വിദ്യാഭ്യാസ പുരസ്‌കാര കമ്മിറ്റി ചെയർപേഴ്സൺ, ഡോ.ബാലഗോപാൽ പി ജി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഈ വിവരം.

mo-health-healthnews 4lt8ojij266p952cjjjuks187u-list 26qpno5g5iq58f2beq3ua3hk10 6r3v1hh4m5d4ltl5uscjgotpn9-list mo-award


Source link
Exit mobile version