ഉറക്കത്തിനിടയിൽ സംസാരിക്കാറുണ്ടോ? അതിലുണ്ട് ഒരു രഹസ്യം
ഉറക്കത്തിനിടയിൽ സംസാരിക്കാറുണ്ടോ? അതിലുണ്ട് ഒരു രഹസ്യം | Why Do We Talk in Our Sleep? Unraveling the Hidden Messages
ഉറക്കത്തിനിടയിൽ സംസാരിക്കാറുണ്ടോ? അതിലുണ്ട് ഒരു രഹസ്യം
വെബ് ഡെസ്‌ക്
Published: June 03 , 2024 05:03 PM IST
1 minute Read
വ്യക്തിത്വം എത്തരത്തിലുള്ളതാണ് എന്നതിനെ ആശ്രയിച്ചിരിക്കും നമ്മൾ കാണുന്ന സ്വപ്നങ്ങളും
തന്നിലേക്കുതന്നെ ഒതുങ്ങുന്നവർ ദുസ്വപ്നങ്ങൾ കാണാനുള്ള സാധ്യത ഏറെയാണ്
Image Credit : ozgurcankaya/ Istockphoto
ഉറക്കത്തിനിടയിൽ കാണുന്ന സ്വപ്നങ്ങൾ എന്തുകൊണ്ട് സംഭവിക്കുന്നു എന്ന് നമ്മിൽ പലരും ചിന്തിക്കാറുണ്ട്. നമ്മുടെ വ്യക്തിത്വം എത്തരത്തിലുള്ളതാണ് എന്നതിനെ ആശ്രയിച്ചിരിക്കും നമ്മൾ കാണുന്ന സ്വപ്നങ്ങളും എന്നാണ് പഠനത്തിൽ കണ്ടെത്തിയത്.
ബാഹ്യലോകവുമായി അധികം ഇടപഴകാതെ അന്തർമുഖരായി ജീവിക്കുന്നവരുടെ സ്വപ്നങ്ങളിലും അതിൻറെ പ്രതിഫലനം ഉണ്ട്. യാത്രകൾ അല്ലെങ്കിൽ അത്തരത്തിലുള്ള സജീവമായ പ്രവർത്തനങ്ങളെക്കുറിച്ചുള്ള സ്വപ്നങ്ങൾ ഇക്കൂട്ടർക്ക് സ്വതവേ കുറവായിരിക്കും. എന്നാൽ സജീവമായ പ്രവർത്തനങ്ങൾ നിരന്തരമായി സ്വപ്നത്തിൽ കാണാറുണ്ടെങ്കിൽ അവർ ബാഹ്യലോകവുമായി നിരന്തരം ഇടപെടുന്നവർ ആയിരിക്കും. ചുറ്റുമുള്ളവരിൽ സ്വാധീനം ചെലുത്തുന്ന തരത്തിലുള്ള സ്വപ്നങ്ങൾ ഇക്കൂട്ടർക്ക് ഉണ്ടായിരിക്കും.
അന്തർമുഖരായവരെ അപേക്ഷിച്ച് ബാഹ്യലോകവുമായി കൂടുതൽ ഇടപെടുന്ന വ്യക്തിത്വം ഉള്ളവർ കൂടുതൽ പ്രസന്നമായ സ്വപ്നങ്ങളായിരിക്കും കാണുന്നത്. തന്നിലേക്കുതന്നെ ഒതുങ്ങുന്നവർ ദുസ്വപ്നങ്ങൾ കാണാനുള്ള സാധ്യത ഏറെയാണ്. മൃഗങ്ങളെ സ്വപ്നം കാണുന്നവർ അമിത മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരാണ്.
ഉറക്കത്തിനിടയിൽ സ്വപ്നം കണ്ടു സംസാരിക്കുന്നവർ വികാരങ്ങൾക്ക് വേഗം അടിമപ്പെടുന്ന സ്വഭാവമുള്ളവർ ആയിരിക്കും. ഭക്ഷണം സ്വപ്നം കാണുന്നവർ സഫലമാകാത്ത ആഗ്രഹം ഉള്ളവരാണെന്നു പറയപ്പെടുന്നു .
നിരന്തരം ആക്രമണത്തിന് ഇരയാകുന്ന തരത്തിലുള്ള സ്വപ്നങ്ങൾ കാണുന്നവർ ആത്മജ്ഞാനം ഉള്ളവരായിരിക്കും. എന്നാൽ അനുഭവങ്ങളിൽ നിന്നു മാത്രം അറിവ് സമ്പാദിക്കുന്നവർ ആക്രമണം നേരിടുന്ന തരത്തിലുള്ള സ്വപ്നങ്ങൾ കാണാനുള്ള സാധ്യത കുറവാണ്.
സ്വപ്നത്തിൽ സ്വന്തം പല്ല് കൊഴിഞ്ഞു പോകുന്നത് കാണാറുള്ളവർ അന്തർമുഖരായ വ്യക്തിത്വം ഉള്ളവർ ആയിരിക്കും. എന്നാൽ ഭാഗ്യവശാൽ ഇവരിൽ ഭൂരിഭാഗത്തിനും അത്തരത്തിലുള്ള സ്വപ്നങ്ങൾ ഓർത്തുവയ്ക്കാൻ സാധിക്കാറില്ല. നേരെമറിച്ച് ബഹിർമുഖർ ആയവർ ഇതേപോലെയുള്ള ഭയപ്പെടുത്തുന്ന സ്വപ്നങ്ങൾ ഓർത്തു വയ്ക്കാനുള്ള സാധ്യത കൂടുതലാണ്.
English Summary:
How Your Personality Shapes the Dreams You Have During Sleep
30fc1d2hfjh5vdns5f4k730mkn-list mo-astrology-belief mo-astrology-personality 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-astrology-news mo-astrology-dream 2s7vip9o5trkslaeu767qdji4o
Source link