വൈറൽ വിഡിയോ വ്ലോഗറായി ഗായത്രി സുരേഷ്; ‘അഭിരാമി’ ട്രെയിലർ | Abhirami Trailer
വൈറൽ വിഡിയോ വ്ലോഗറായി ഗായത്രി സുരേഷ്; ‘അഭിരാമി’ ട്രെയിലർ
മനോരമ ലേഖകൻ
Published: June 03 , 2024 03:07 PM IST
1 minute Read
ഗായത്രി സുരേഷ്
ഗായത്രി സുരേഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘അഭിരാമി’ സിനിമയുടെ ട്രെയിലർ എത്തി. സോഷ്യല്‍ മീഡിയയില്‍ വൈറലായ പെണ്‍കുട്ടിയുടെ ജീവിതമാണ് സിനിമ പറയുന്നത്. ജൂണ്‍ 7ന് ചിത്രം തിയറ്ററുകളിലെത്തും.
ഹരികൃഷ്ണന്‍, റോഷന്‍ ബഷീര്‍, അമേയ മാത്യു, ശ്രീകാന്ത് മുരളി, നവീന്‍ ഇല്ലത്ത്,അഷറഫ് കളപ്പറമ്പില്‍, സഞ്ജു ഫിലിപ്പ്, സാല്‍മണ്‍ പുന്നക്കല്‍, കെ കെ മൊയ്തീന്‍ കോയ, കബീര്‍ അവറാന്‍, സാഹിത്യ പി രാജ്, തഹനീന, സാറ സിറിയക്, ആയേഷ് അബ്ദുല്‍ ലത്തീഫ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മുഷ്ത്താഖ് റഹ്‌മാന്‍ കരിയാടന്‍ സംവിധാനം ആണ് സംവിധാനം. എംജെഎസ് മീഡിയ, സ്പെക്ടാക് മൂവീസ്, കോപ്പര്‍നിക്കസ് പ്രൊഡക്‌ഷന്‍സ് എന്നിവയുടെ ബാനറില്‍ മധു കറുവത്ത്, സന്തോഷ് രാധാകൃഷ്ണന്‍, ഷബീക്ക് തയ്യില്‍ എന്നിവരാണ് നിർമിക്കുന്നത്.
മാധ്യമ പ്രവര്‍ത്തകനായ വഹീദ് സമാനാണ് രചന. പാര്‍ഥന്‍ ചീഫ് അസോ. ഡയറക്ടറും ഷറഫുദ്ദീന്‍ അസോ. ഡയറക്ടറുമായ അഭിരാമിക്കായി ശിഹാബ് ഓങ്ങല്ലൂര്‍ ക്യാമറയും സിബു സുകുമാരന്‍ സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. പിആര്‍ഒ: മഞ്ജു ഗോപിനാഥ്, മുജീബ് റഹ്‌മാന്‍.
English Summary:
Watch Abhirami Trailer
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews 3lmhao9ec8d246elcf33iru9ha mo-entertainment-movie-gayathrisuresh f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-common-teasertrailer
Source link