എം.ഡി.എം.എ: ലഹരിക്കടത്തിലെ രണ്ട് പ്രധാന കണ്ണികൾ പിടിയിൽ

തൃശൂർ: കാറിൽ നിന്ന് 330 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയ കേസിന്റെ അന്വേഷണത്തിനൊടുവിൽ ലഹരിക്കടത്തിലെ രണ്ട് പ്രധാന കണ്ണികൾ അറസ്റ്റിൽ. കേരളത്തിലേക്കും തമിഴ് നാട്ടിലേക്കും ഗോവയിലേക്കും വൻതോതിൽ ലഹരിമരുന്ന് കടത്തുന്ന സംഘത്തിലെ നേതാവ് ബംഗളൂരു സ്വദേശി വിക്കി (വിക്രം 26), സംഘാംഗം ഗുരുവായൂർ ചൊവ്വല്ലൂർപ്പടി സ്വദേശി അമ്പലത്തു വീട്ടിൽ റിയാസ് (35) എന്നിവരാണ് പിടിയിലായത്. ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്നു സംഘാംഗങ്ങളാണിവർ.

മേയ് 21ന് തൃശൂർ പുഴയ്ക്കൽ പാടത്ത് എം.ഡി.എം.എ. പിടികൂടിയ കേസിൽ കാസർകോട് സ്വദേശി നജീബ്, ഗുരുവായൂർ സ്വദേശി ജിതേഷ് കുമാർ എന്നിവർ അറസ്റ്റിലായിരുന്നു. ഇവരിൽ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എം.ഡി.എം.എ. കടത്തുന്ന വലിയ സംഘമായ വിക്കീസ് ഗ്യാംഗിന്റെ തലവനായ വിക്രമിനെയും കേരളത്തിലെ പ്രധാന സംഘാംഗമായ റിയാസിനെയും പിടി കൂടിയത്.

2500 കി. മീ.

കാറോട്ടം

മൂന്ന് ദിവസം, കർണാടക, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലൂടെ 2,500 കിലോമീറ്റർ കാറോട്ടം. ബംഗളൂരു കേന്ദ്രീകരിച്ച് തമിഴ്‌നാട്ടിലേക്കും കേരളത്തിലേക്കും, ഗോവയിലേക്കും മാരക മയക്കുമരുന്നായ എം.ഡി.എം.എ കടത്തുന്ന പ്രധാന സംഘമായ വിക്കീസ് ഗ്യാംഗിലെ പ്രധാനകണ്ണികളെ പിടികൂടാൻ പൊലീസ് നടത്തിയത് കഠിനപ്രയത്‌നം. ബംഗളൂരുവിൽ വലിയ സന്നാഹങ്ങളുള്ള വിക്കിയെത്തേടി കേരള പൊലീസ് അവിടെ എത്തിയപ്പോഴേയ്ക്കും രക്ഷപ്പെട്ടു. പിന്തുടർന്ന് ഗോവയിലെ താമസ സ്ഥലത്തെത്തി.

ഗോവൻ പൊലീസ് സ്ഥാപിച്ച ചെക്ക് പോസ്റ്റുകൾ ഇടിച്ചുതെറിപ്പിച്ച് ഇയാൾ അവിടെ നിന്നും രക്ഷപ്പെട്ടു. അവിടെ നിന്നും മഹാരാഷ്ട്രയിലേക്കും കർണ്ണാടകയിലേക്കും കടന്നു. പൊലീസും പിന്നാലെ പോയി.

ബംഗളൂരു മൈസൂർ ഹൈവേയിൽ വച്ച് അതിസാഹസികമായി കാർ തടഞ്ഞാണ് പിടികൂടിയത്. 2022ൽ ബംഗളൂരുവിൽ ലഹരി കടത്തു കേസിൽ അറസ്റ്റിലായി ജയിൽവാസം അനുഭവിച്ചിട്ടുണ്ട് വിക്രം. ജാമ്യത്തിലിറങ്ങിയ ശേഷം ജയിലിൽ വെ

ച്ച് പരിചയപ്പെട്ട കേസുകളിൽ ഉൾപ്പെട്ടവരുമായി ചേർന്ന് വിക്കീസ് ഗ്യാംഗ് ആരംഭിച്ചു.


Source link
Exit mobile version