WORLD
മെക്‌സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റായി ക്ലോഡിയ ഷെയിൻബോം
മെക്‌സിക്കോ സിറ്റി: മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റായി ക്ലോഡിയ ഷെയിൻബോം തിരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത മെക്സിക്കോയുടെ പ്രസിഡന്റാകുന്നത്. മെക്സിക്കോ സിറ്റിയുടെ മുൻ മേയറും 61-കാരിയുമായ ക്ലോഡിയ, ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ അറുപത് ശതമാനത്തോളം വോട്ടു നേടിയാണ് വിജയിച്ചത്. രാജ്യത്തെ തിരഞ്ഞെടുപ്പ് അതോറിറ്റിയാണ് ക്ലോഡിയയുടെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മുഖ്യ എതിരാളിയും ബിസിനസുകാരിയുമായ സൊചിതിൽ ഗാൽവേസിനേക്കാൾ 30 ശതമാനം അധികം പോയിന്റാണ് ഇടതുപക്ഷ പാർട്ടിയായ മൊറേനയുടെ സ്ഥാനാർഥിയായ ക്ലോഡിയ നേടിയത്. മൊറേന പാർട്ടി സ്ഥാപകനും നിലവിലെ മെക്സിക്കൻ പ്രസിഡന്റുമായ ആൻഡ്രസ് മാനുവൽ ലോപ്പസിന്റെ വിശ്വസ്തകൂടിയാണ് ക്ലോഡിയ.
Source link