KERALAMLATEST NEWS
കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കില്ല: പി.എം.എ. സലാം
മലപ്പുറം: കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കില്ലെന്നാണ് യു.ഡി.എഫ് വിലയിരുത്തലെന്ന് മുസ്ളിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം മലപ്പുറത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. എക്സിറ്റ് പോളുകളിൽ കൂടുതൽ ചർച്ച നടത്തേണ്ടതില്ല. 48 മണിക്കൂർ ആയുസ് മാത്രമാണുള്ളത്. രാജ്യസഭാ സീറ്റിന്റെ കാര്യം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങൾ തീരുമാനിക്കും. ഈ വിഷയത്തിൽ തങ്ങളുടെ വാക്കാണ് അവസാനത്തേത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കാര്യങ്ങൾ കൂടുതൽ വ്യക്തമാക്കുമെന്നും പി.എം.എ. സലാം പറഞ്ഞു. ഐ.എൻ.എൽ നേതാവ് അഹമ്മദ് ദേവർകോവിൽ മുസ്ളിം ലീഗിൽ ചേരുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയെന്ന പ്രചാരണം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.
Source link