CINEMA

‘പ്രേമലു’ ഇഫക്ട്; ചെന്നൈയിൽ ഉദ്ഘാടനത്തില്‍ ‘കുടുങ്ങി’ മമിത ബൈജു

‘പ്രേമലു’ ഇഫക്ട്; ചെന്നൈയിൽ ഉദ്ഘാടനത്തില്‍ ‘കുടുങ്ങി’ മമിത ബൈജു | Mamita Baiju Fan

‘പ്രേമലു’ ഇഫക്ട്; ചെന്നൈയിൽ ഉദ്ഘാടനത്തില്‍ ‘കുടുങ്ങി’ മമിത ബൈജു

മനോരമ ലേഖകൻ

Published: June 03 , 2024 11:39 AM IST

1 minute Read

ചെന്നൈയിൽ ഉദ്ഘാടനത്തിനെത്തിയ മമിത ബൈജു ( ചിത്രത്തിനു കടപ്പാട്: www.youtube.com/@CINEMA5DCHANNEL )

അതിരുകടന്ന ആരാധകപ്രേമത്തിൽ പേടിച്ച് വിറച്ചു നിൽക്കുന്ന നടി മമിതാ ബൈജുവിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ചെന്നൈയിലെ ഒരു മാളിൽ ഉദ്ഘാടന ചടങ്ങിനെത്തിനെത്തിയ മമിതയെ കാണാൻ നിരവധി യുവാക്കളാണ് തടിച്ചുകൂടിയത്. ഇതോടെ തിക്കും തിരക്കും ഉണ്ടാകുകയും മമിത ആൾക്കൂട്ടത്തിനിടയിൽ കുടുങ്ങുകയും ചെയ്തു. 

ആർത്തുവിളിച്ച് തടിച്ചുകൂടിയ ആരാധകരുടെ പ്രവൃത്തിയിൽ മുന്നോട്ട് നടക്കാൻ കഴിയാതെ നടി ഭയന്നുപോകുന്നത് വിഡിയോയിൽ കാണാം. സുരക്ഷാ ഉദ്യോഗസ്ഥർ ഒപ്പമുണ്ടായിട്ടും ഏറെ നേരത്തിനു ശേഷമാണ് നടിക്കു ചടങ്ങിൽ പങ്കെടുത്തു മടങ്ങാൻ കഴിഞ്ഞത്.

അടുത്തിടെ ഇറങ്ങി വലിയ വിജയം നേടിയ ‘പ്രേമലു’ എന്ന ചിത്രം തമിഴിലും വൻ വിജയമായിരുന്നു.  ഇതോടെ ചിത്രത്തിലെ നായികയായി അഭിനയിച്ച മമത ആരാധകരുടെ ഹൃദയം കവർന്നു. തമിഴ് സംവിധായകൻ ജി.വി. പ്രകാശിന്റെ റിബൽ എന്ന ചിത്രത്തിലൂടെ മമിത തമിഴിലും അരങ്ങേറ്റം കുറിച്ചിരുന്നു.  
ഇപ്പോൾ വിഷ്ണു വിശാൽ, പ്രദീപ് രംഗനാഥൻ എന്നിവരോടൊപ്പം ഒരു സിനിമയിൽ അഭിനയിക്കുകയാണ് മമിത.  

English Summary:
“Premalu Star Mamita Baiju Stuck in Frenzied Fan Crowd

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-common-kollywoodnews 5fe0ukefrros4sd4shjcafhi6c f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-movie-mamithabaiju


Source link

Related Articles

Back to top button