‘പ്രിയപ്പെട്ട സുചി’: സുചിത്രയ്ക്കു പിറന്നാൾ ആശംസകളുമായി മോഹന്‍ലാലും മകളും | Mohanlal Suchithra
‘പ്രിയപ്പെട്ട സുചി’: സുചിത്രയ്ക്കു പിറന്നാൾ ആശംസകളുമായി മോഹന്‍ലാലും മകളും
മനോരമ ലേഖകൻ
Published: June 03 , 2024 10:56 AM IST
Updated: June 03, 2024 11:16 AM IST
1 minute Read
മോഹൻലാലും സുചിത്രയും, പ്രണവിനും വിസ്മയയ്‌ക്കുമൊപ്പം സുചിത്ര
ഭാര്യ സുചിത്രയ്ക്കു പിറന്നാൾ ആശംസകള്‍ നേർന്ന് മോഹൻലാൽ. ‘‘എല്ലാ സ്നേഹവും നിറഞ്ഞ ഒരു ദിവസം ആശംസിക്കുന്നു ജന്മദിനാശംസകൾ, പ്രിയപ്പെട്ട സുചി.’’–സുചിത്രയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം കുറിച്ചു.
‘‘ഹാപ്പി ബർത്ത് ഡേ ബ്യൂട്ടിഫുൾ മാമാ’’ എന്നായിരുന്നു മകൾ വിസ്മയ കുറിച്ചത്. അമ്മയ്ക്കും സഹോദരൻ പ്രണവിനുമൊപ്പമുള്ള മനോഹര ചിത്രവും കുറിപ്പിനൊപ്പം വിസ്മയ പങ്കുവച്ചിട്ടുണ്ട്.
1988 ഏപ്രിൽ 28നാണ് മോഹൻലാലും സുചിത്രയും വിവാഹിതരായത്. തമിഴ് സിനിമ നിർമാതാവ് കെ. ബാലാജിയുടെ മകളാണ് സുചിത്ര. പ്രണവ് മോഹൻലാൽ, വിസ്മയ മോഹൻലാൽ എന്നിവരാണ് ഇവരുടെ മക്കൾ.
അതേസമയം പൃഥ്വിരാജ് ചിത്രം എമ്പുരാൻ, തരുൺ മൂർത്തിയുടെ എൽ360 (താൽക്കാലിക പേര്) എന്നിവയാണ് മോഹൻലാലിന്റെ പുതിയ പ്രോജക്ടുകൾ.
English Summary:
Mohanlal wishes his wife Suchitra on her birthday
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-mohanlal mo-entertainment-common-malayalammovienews 73br21kmn2m345r6h1bp2ui1t3 f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link