ASTROLOGY

കറ്റാർവാഴ ഈ ദിശയിൽ വച്ചാൽ സർവൈശ്വര്യം ഫലം


പ്രപഞ്ചത്തിലെ ഓരോന്നിലും പൊസറ്റീവ് ഊർജം നിറഞ്ഞിരിയ്ക്കുന്നുവെന്ന് പറയാം. പൊസറ്റീവ് ഊർജം നൽകുന്ന വസ്തുക്കൾ നമ്മുടെ ചുറ്റുമുണ്ടെങ്കിൽ നമുക്കും ഇത്തരത്തിൽ പൊസറ്റീവ് ഊർജമുണ്ടാകും. നേരെ മറിച്ച് നെഗറ്റീവ് വസ്തുക്കളെങ്കിൽ നെഗറ്റീവ് ഊർജവുമുണ്ടാകും. വാസ്തുപ്രകാരം നമ്മുടെ ജീവിതത്തിൽ പൊസറ്റീവിറ്റിയും നെഗറ്റീവിറ്റിയും ഉണ്ടാകും. വീട്ടിൽ പോസിറ്റീവ് ഊർജ്ജം നിറയ്ക്കാൻ പല വാസ്തു വിദ്യകൾ ഉണ്ട്. അത്തരത്തിൽ ഒന്നാണ് കറ്റാർവാഴ ഉപയോഗിച്ച് ചെയ്യാവുന്നത്.കറ്റാർവാഴഇത്തരത്തിൽ പൊസറ്റീവ് ഊർജം പ്രദാനം നൽകുന്ന ഒന്നാണ് കറ്റാർവാഴ. ശുഭസൂചകമായ സസ്യങ്ങളിൽ ഒന്നാണ് കറ്റാർവാഴ. ആരോഗ്യത്തിനും ചർമ, മുടി സംരക്ഷണത്തിനുമെല്ലാം തന്നെ ഏറെ നല്ലതാണ്. പൊസറ്റീവ് ഊർജം നൽകുന്ന ചെടിയാണ് ഇത്. പ്രത്യേക പരിപാലനം ആവശ്യമില്ലാത്ത ഈ സസ്യം വേണ്ട രീതിയിൽ വളർത്തിയാൽ പൊസറ്റീവ് ഊർജമുണ്ടാകും. നമ്മുടെ വീട്ടിലും ജീവിതത്തിലും ഉയർച്ചയുണ്ടാകും.വീട്ടിൽ ഐശ്വര്യം കൊണ്ടുവരാൻസാധാരണ മുള്ളുള്ള ചെടികൾ വയ്ക്കരുതെന്ന് പറയുമെങ്കിലും കറ്റാർവാഴ പോലുള്ളവ ഗുണമേ നൽകുന്നുള്ളൂ. നമ്മുടെ ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവരാൻ വീടിന്റെ വടക്ക് കിഴക്ക് മൂലയിൽ ഇതു വച്ചു പിടിയ്പ്പിയ്ക്കണം. ഇത് ആപത്തുകളേയും ദുഖങ്ങളേയും ദുരിതങ്ങളേയും അകറ്റാൻ ഈശാനകോൺ എന്നറിയപ്പെടന്ന വടക്ക് കിഴക്ക് മൂലയിൽ വച്ചു പിടിപ്പിയ്ക്കാം. ജീവിതത്തിൽ സന്തോഷവും സമാധാനവുമുണ്ടാകും.കിഴക്കോട്ട്ഇത് കിഴക്ക് ദിശയിൽ വയ്ക്കുന്നതും നല്ലതാണ്. ധാരാളം സൂര്യപ്രകാശം ലഭിയ്ക്കുന്ന ഈ ദിക്കിൽ വയ്ക്കുന്നത് നല്ലതാണ്. കറ്റാർവാഴ വച്ചു പിടിപ്പിച്ചിട്ട് അത് വളരുന്നില്ലെങ്കിൽ ആ ഭൂമിയ്ക്ക് എന്തെങ്കിലും ദോഷമുണ്ടെന്ന് മനസിലാക്കാം. പ്രധാന വാതിലിന് നേരെ ഇത് വയ്ക്കരുത്. പകരം വാതിലിന്റെ ഇരുവശത്തുമായി ഇത് വയ്ക്കാം. ഇതിലൂടെ നെഗറ്റീവ് ഊർജത്തെ തടഞ്ഞ് നിർത്താൻ സാധിയ്ക്കും.


Source link

Related Articles

Back to top button