WORLD
അമേരിക്കന്‍ യുദ്ധക്കപ്പലിനുനേരെ രണ്ടാമതും ആക്രമണം നടത്തിയതായി ഹൂതി വിമതര്‍

യെമന്‍: അമേരിക്കന്‍ വിമാനവാഹനിക്കപ്പല്‍ യു.എസ്.എസ് ഡൈ്വറ്റ് ഡി ഐസന്‍ഹോവറിനുനേരെ ദിവസങ്ങള്‍ക്കകം രണ്ടാമതും ആക്രമണം നടത്തിയതായി ഹൂതി വിമതര്‍. ഡ്രോണുകള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണം വിജയകരമായിരുന്നുവെന്നും മറ്റൊരു അമേരിക്കന്‍ യുദ്ധക്കപ്പലിനെയും ലക്ഷ്യംവച്ചുവെന്നും ഹൂതി വിമതരുടെ വക്താവ് അവകാശപ്പെട്ടു. ഇറാന്‍ മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്.
Source link