സാന്പിൾ ശേഖരിക്കാൻ ചൈനീസ് പേടകം ചന്ദ്രനിൽ
ബെയ്ജിംഗ്: ചന്ദ്രന്റെ വിദൂരപ്രദേശത്ത് ചൈന വീണ്ടും പേടകമിറക്കി. ചാംഗ് ഇ -6 പേടകം ബെയ്ജിംഗ് സമയം ഇന്നലെ രാവിലെ 6.23നാണു ചന്ദ്രനിൽ ഇറങ്ങിയത്. ചന്ദ്രനിൽനിന്നു സാന്പിളുകൾ ശേഖരിച്ച് തിരികെ ഭൂമിയിലെത്തിക്കുകയാണു ലക്ഷ്യം. ഭൂമിക്ക് അഭിമുഖമായി ഒരിക്കലും വരാത്ത ഈ മേഖലയിൽ 2019ലും ചൈന പേടകമിറക്കിയിരുന്നു. മറ്റൊരു രാജ്യത്തിനും ഈ നേട്ടം കൈവരിക്കാനായിട്ടില്ല. ആശയവിനിമയം അസാധ്യമായ ദൗത്യത്തിൽ, ലാൻഡ് ചെയ്യാനുള്ള സ്ഥലം ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ പേടകം സ്വയം നിശ്ചയിക്കുകയായിരുന്നു. ചന്ദ്രന്റെ പ്രതലം തുരന്ന് രണ്ടു കിലോ സാന്പിൾ വസ്തുക്കൾ കൊണ്ടുവരാനാണു പദ്ധതി. മേയ് മൂന്നിനാണു പേടകം വിക്ഷേപിച്ചത്.
Source link