മാഡ്രിഡ്: ഒടുവിൽ ആ പ്രഖ്യാപനമെത്തി, ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബപ്പെ സ്പാനിഷ് വന്പൻ ക്ലബ്ബായ റയൽ മാഡ്രിഡുമായി കരാറിലായി. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിൽനിന്ന് എംബപ്പെ ഫ്രീ ഏജന്റായാണ് റയലിൽ എത്തിയത്. 2029വരെ നീളുന്ന കരാറിലാണ് എംബപ്പെ ഒപ്പുവച്ചിരിക്കുന്നത്. സീസണിൽ 15 മില്യണ്‍ യൂറോയാണ് (135.91 കോടി രൂപ) ഫ്രഞ്ച് താരത്തിന്റെ പ്രതിഫലം. കൂടാതെ ക്ലബ്ബുമായി കരാർ ഒപ്പുവയ്ക്കുന്നതിന് 150 മില്യണ്‍ യൂറോ (1359 കോടി രൂപ) ബോണസും എംബപ്പെയ്ക്കു ലഭിക്കും.
Source link