ഉത്തരവാദിത്വ ടൂറിസം, ലിംഗസമത്വ ടൂറിസം എന്നിവയിൽ അന്താരാഷ്ട്ര ഉച്ചകോടി

തിരുവനന്തപുരം: ഉത്തരവാദിത്വ ടൂറിസം മിഷൻ ഒക്ടോബറിൽ ഉത്തരവാദിത്വ ടൂറിസം, ലിംഗസമത്വ ടൂറിസം എന്നീ വിഷയങ്ങളിൽ അന്താരാഷ്ട്ര ഉച്ചകോടി സംഘടിപ്പിക്കും. പ്രാദേശിക സമൂഹത്തെക്കൂടി ടൂറിസം വികസനത്തിന്റെ ഭാഗമാക്കാൻ 2008ൽ ആരംഭിച്ചതാണ് ഉത്തരവാദിത്വ ടൂറിസം. 25,188 ഉത്തരവാദിത്ത ടൂറിസം യൂണിറ്റുകളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 17,632 യൂണിറ്റുകൾ പൂർണമായും സ്ത്രീകളുടേതോ അല്ലെങ്കിൽ സ്ത്രീകൾ നേതൃത്വം നൽകുന്നതോ ആണ്. 2008 മുതൽ ഉത്തരവാദിത്വ ടൂറിസം വഴി പ്രാദേശിക സമിതികൾക്ക് 77.61 കോടി രൂപ വരുമാനം ലഭിച്ചു എല്ലാ കാലാവസ്ഥാ സീസണിലും സന്ദർശിക്കാൻ കഴിയാവുന്ന സ്ഥലമാക്കി കേരളത്തെ മാറ്റുന്നതിൽ ഉത്തരവാദിത്വ ടൂറിസം വലിയ പങ്കു വഹിച്ചിട്ടുണ്ടെന്ന് കേരള ടൂറിസം സെക്രട്ടറി കെ. ബിജു പറഞ്ഞു. അറിയപ്പെടാത്ത പല സ്ഥലങ്ങളെയും ടൂറിസം മാപ്പിലേക്ക് കൊണ്ടുവരാനും ഇതുവഴി സാധിച്ചു. സുസ്ഥിര ടൂറിസം വികസനത്തോടൊപ്പം വ്യവസായത്തിന്റെ ഗുണഫലങ്ങൾ പ്രാദേശിക സമൂഹത്തിലേക്കുകൂടി എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഉത്തരവാദിത്ത ടൂറിസം മിഷൻ ആരംഭിച്ചതെന്ന് മിഷൻ സിഇഒ കെ.രൂപേഷ് കുമാർ പറഞ്ഞു. ഗ്രാമം, കൃഷിയിടങ്ങൾ, സാംസ്കാരിക ഉത്സവങ്ങൾ, ഭക്ഷണശീലങ്ങൾ തുടങ്ങി എല്ലാ മേഖലയിലേക്കും ഉത്തരവാദിത്വ ടൂറിസത്തിന്റെ പാക്കേജുകൾ സഞ്ചാരികൾക്ക് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Source link