കെ.സി.സഹദേവൻ വിരമിച്ചു

കെ.സി.സഹദേവൻ.

തിരുവനന്തപുരം : കേരള ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.സി.സഹദേവൻ സഹകരണ മേഖലയിലെ 37 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ചു. രണ്ടു വർഷം പ്രാഥമിക സർവീസ് സഹകരണ ബാങ്കിലും 25 വർഷം കണ്ണൂർ ജില്ലാ സഹകരണ ബാങ്കിലും പ്രവർത്തിച്ച അദ്ദേഹം തിരുവനന്തപുരം ജില്ലാസഹകരണ ബാങ്കിന്റെ ജനറൽ മാനേജരായി. കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ ചീഫ് ജനറൽ മാനേജരായി 2015ൽ നിയമിതനായി. കേരള ബാങ്ക് രൂപീകരണ ശേഷം നിലവിൽ വന്ന എക്‌സിക്യൂട്ടീവ് ഡയറക്ടർ തസ്തികയിലേക്ക് നിയമിതനാകുന്ന ആദ്യവ്യക്തി കൂടിയാണ്. കണ്ണൂർ മലപ്പട്ടം സ്വദേശിയാണ്.


Source link
Exit mobile version