KERALAMLATEST NEWS

ധ്യാനം പൂർണം; മോദി മടങ്ങി

കന്യാകുമാരി:വിവേകാനന്ദ പാറയിൽ മൂന്നാം പകൽ ഉച്ചവരെ നീണ്ട ധ്യാനം പൂർത്തിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിക്ക് മടങ്ങി.

ഇന്നലെ രാവിലെ ഇളം കാവി നിറത്തിലുള്ള മോദി കുർത്തയും കാവിഷാളും കാവി മുണ്ടും ധരിച്ചാണ് പ്രധാനമന്ത്രി ധ്യാനത്തിനിരുന്നത്. അതിന്മുമ്പ് സൂര്യനമസ്‌ക്കാരം, ഗായത്രി ജപം, പ്രാണായാമം. രണ്ടരയോടെയാണ് ധ്യോനത്തിൽ നിന്ന് ഉണർന്നത്. പിന്നീട് ശുഭ്രവസ്ത്രം ധരിച്ച് സഹായികൾക്കും വിവേകാനന്ദ കേന്ദ്രത്തിലുള്ളവർക്കുമൊപ്പം ഫോട്ടോയെടുത്തു. ബോട്ടിൽ തൊട്ടടുത്ത പാറയിൽ എത്തി തിരുവള്ളവരുടെ പ്രതിമയുടെ പാദത്തിൽ പുഷ്പമാല സമർപ്പിച്ച് വണങ്ങി. 3.15ഒാടെ ബോട്ടിൽ ഇക്കരെ ഗസ്റ്റ് ഹൗസിലെത്തി. 3.55ന് ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്കും അവിടെ നിന്ന് 4.30ന് ഡൽഹിയിലേക്കും മടങ്ങി.

മോദിയുടെ ധ്യാനത്താൽ വിവേകാനന്ദപ്പാറ രണ്ടുനാളും രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായിരുന്നു.

ക​ന്യാ​കു​മാ​രി​യിൽ
ദി​വ്യാ​നു​ഭ​വം​:​മോ​ദി

ക​ന്യാ​കു​മാ​രി​:​ ​അ​സാ​ധാ​ര​ണ​മാ​യ​ ​ഉൗ​ർ​ജ്ജ​ ​പ്ര​വാ​ഹ​ത്തി​ന്റെ​ ​ദി​വ്യാ​നു​ഭ​വ​മാ​യി​രു​ന്നു​ ​വി​വേ​കാ​ന​ന്ദ​പ്പാ​റ​യി​ലെ​ ​മൂ​ന്ന് ​ദി​വ​സ​ത്തെ​ ​ധ്യാ​ന​മെ​ന്ന് ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി.
45​മ​ണി​ക്കൂ​ർ​ ​ധ്യാ​ന​ത്തി​ന് ​ശേ​ഷം​ ​സ​ന്ദ​ർ​ശ​ക​ ​പു​സ്ത​ക​ത്തി​ലാ​ണ് ​മോ​ദി​ ​ഇ​ക്കാ​ര്യം​ ​കു​റി​ച്ച​ത്.​ ​രാ​ജ്യ​ത്തി​ന്റെ​ ​തെ​ക്കേ​യ​റ്റ​ത്തെ​ ​മു​ന​മ്പി​ൽ,​ഭാ​ര​താം​ബ​യു​ടെ​ ​പാ​ദ​ങ്ങ​ളി​ൽ​ ​ഇ​ങ്ങ​നെ​ ​ഇ​രി​ക്കു​മ്പോ​ൾ,​ ​രാ​ജ്യ​മാ​കെ​ ​സ​ന്ദ​ർ​ശി​ക്കു​മ്പോ​ഴൊ​ക്കെ​ ​എ​ടു​ത്ത​ ​പ്ര​തി​ജ്ഞ​ ​ഒ​രി​ക്ക​ൽ​ ​കൂ​ടി​ ​ഉ​റ​പ്പി​ച്ചു.​ ​ജീ​വി​ത​ത്തി​ന്റെ​ ​ഒാ​രോ​ ​നി​മി​ഷ​വും​ ​രാ​ഷ്ട്ര​ത്തി​നാ​യി​ ​സ​മ​ർ​പ്പി​ക്കും.​ ​സ്വാ​മി​ ​വി​വേ​കാ​ന​ന്ദ​ൻ​ ​വ​ഴി​ ​കാ​ണി​ച്ചു.​ ​ഏ​ക​നാ​ഥ​ ​റാ​ന​ഡെ​ ​ഇ​വി​ടെ​ ​വി​വേ​കാ​ന​ന്ദ​ ​കേ​ന്ദ്രം​ ​സ്ഥാ​പി​ച്ച​തി​ലൂ​ടെ​ ​അ​ത് ​ത​ല​മു​റ​ക​ൾ​ക്ക് ​കൈ​മാ​റി.​ ​അ​തി​ന്റെ​ ​പ​ങ്കു​പ​റ്റാ​ൻ​ ​ക​ഴി​ഞ്ഞ​ത് ​ഭാ​ഗ്യ​മാ​യി​ ​ക​രു​തു​ന്നു​ ​-​ ​മോ​ദി​ ​എ​ഴു​തി.


Source link

Related Articles

Back to top button