ഓപ്പണർ സഞ്ജു; മൂന്നാമൻ പന്ത്

ന്യൂയോർക്ക്: ഐസിസി ട്വന്റി-20 ലോകകപ്പിനു മുന്നോടിയായി ഇന്ത്യയുടെ ഏക സന്നാഹ മത്സരത്തിൽ ഓപ്പണിംഗ് റോളിൽ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണ്. ബംഗ്ലാദേശിനെതിരായ സന്നാഹത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കുവേണ്ടി ഓപ്പണിംഗിനിറങ്ങിയ സഞ്ജുവിന് ആറ് പന്തിൽ ഒരു റണ്‍ മാത്രമാണ് നേടാനായത്. ക്യാപ്റ്റൻ രോഹിത് ശർമ 19 പന്തിൽ 23 റണ്‍സ് നേടി. മൂന്നാം നന്പറിൽ ക്രീസിലെത്തിയ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് 32 പന്തിൽ നാല് സിക്സും നാല് ഫോറും ഉൾപ്പെടെ 53 റണ്‍സ് നേടിയശേഷം റിട്ടയേർഡ് ഒൗട്ടായി. 18 പന്തിൽ നാല് ഫോർ ഉൾപ്പെടെ സൂര്യകുമാർ യാദവ് 31 റണ്‍സ് നേടി. ശിവം ദുബെ (16 പന്തിൽ 14) വേഗത്തിൽ മടങ്ങി. ആറാം നന്പറായി ക്രീസിലെത്തിയ ഹാർദിക് പാണ്ഡ്യ 23 പന്തിൽ 40 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യയുടെ 182/5ന് മറുപടിക്കായി ഇറങ്ങിയ ബംഗ്ലാദേശിന് 122/9 എന്ന സ്കോർ വരെ എത്താനേ സാധിച്ചുള്ളൂ. അതോടെ ഇന്ത്യക്ക് 60 റൺസ് ജയം.
Source link