കേരളത്തിൽ ബിജെപി നേടുക ഈ മൂന്ന് സീറ്റുകൾ; എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നിരിക്കുകയാണ്. കേരളത്തിൽ യുഡിഎഫ് വൻ വിജയം നേടുമെന്നാണ് വിവിധ എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. അതേസമയം കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്നും പ്രവചനമുണ്ട്.

തിരുവനന്തപുരം, തൃശൂർ, ആറ്റിങ്ങൽ എന്നീ ലോക്‌സഭാ മണ്ഡലങ്ങളിൽ എൻഡിഎ വിജയം നേടുമെന്നാണ് ആക്‌സിസ് മെെ ഇന്ത്യയുടെ സർവേ ഫലത്തിൽ പറയുന്നത്. എൽഡിഎഫിന് ഇത്തവണ സീറ്റ് ലഭിക്കില്ലെന്നാണ് എബിപി ന്യൂസിന്റെ സ‌ർവേ ഫലം. യുഡിഎഫിന് 17 മുതൽ 19 സീറ്റ് വരെയും എൻഡിഎക്ക് ഒന്ന് മുതൽ മൂന്ന് സീറ്റ് വരെയും നേടുമെന്നും എബിപി ന്യൂസ് പ്രവചിക്കുന്നു. തൃശൂരിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി വിജയിക്കുമെന്നാണ് സർവേ പറയുന്നത്.

ടെെംസ് നൗവിന്റെ എക്സിറ്റ് പോൾ ഫലം അനുസരിച്ച് എൽഡിഎഫ് കേരളത്തിൽ നാല് സീറ്റ് നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. യുഡിഎഫ് 14മുതൽ 15 വരെയും എൻഡിഎ ഒന്നും നേടുമെന്നാണ് ടെെംസ് നൗവിന്റെ പ്രവചനം. എൻഡിഎ തൃശൂരിൽ ജയിക്കുമെന്നാണ് പ്രവചനം.

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്നാണ് ന്യൂസ് 18 – പോൾഹബ്ബ് എക്‌സിറ്റ് പോൾ ഫലം. യുഡിഎഫ് 15 മുതൽ 18 വരെ സീറ്റുകൾ നേടുമെന്നും എൽഡിഎഫ് രണ്ട് മുതൽ അഞ്ച് വരെ സീറ്റുകൾ നേടുമെന്നും പ്രവചനമുണ്ട്. എൻഡിഎ ഒന്ന് മുതൽ മൂന്ന് സീറ്റുകൾ വരെ നേടാമെന്നാണ് ന്യൂസ് 18 സർവേ ഫലം.


Source link

Exit mobile version