10 മുതൽ കൊങ്കൺ വഴിയുള്ള ട്രെയിൻ സമയത്തിൽ മാറ്റം
തിരുവനന്തപുരം: മൺസൂൺ പ്രമാണിച്ച് കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ സമയത്തിൽ ജൂൺ 10 മുതൽ ഒക്ടോബർ 31വരെ മാറ്റം വരുത്തിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. മാറ്റിയ സമയക്രമം (ട്രെയിൻ പുറപ്പെടുന്ന സമയം,
ബ്രാക്കറ്റിൽ നിലവിലെ സമയം): എറണാകുളം- പൂനെ സൂപ്പർഫാസ്റ്റ് പുലർച്ചെ 2.15 (രാവിലെ 5.15), എറണാകുളം- ഹസ്രത്ത് നിസാമുദ്ദീൻ പുലർച്ചെ 2.15 (രാവിലെ 5.15),
എറണാകുളം- പൂനെ പുലർച്ചെ 4.50 (രാവിലെ 9.10), എറണാകുളം- ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്ര് പുലർച്ചെ 4.50 (രാവിലെ 9.10), കൊച്ചുവേളി അമൃത്സർ – പൂനെ പുലർച്ചെ 4.50 (രാവിലെ 9.10).
കൊച്ചുവേളി- ലോക്മാന്യതിലക് ഗരീബ്രഥ് രാവിലെ 7.45 (രാവിലെ 9.10), കൊച്ചുവേളി- പോർബന്തർ രാവിലെ 9.10 (രാവിലെ 11.15), കൊച്ചുവേളി- ഇൻഡോർ രാവിലെ 9.10 (രാവിലെ 11.15), എറണാകുളം- ഹസ്രത്ത് നിസാമുദ്ദീൻ മംഗ്ലദീപ് രാവിലെ 10.10 (ഉച്ചയ്ക്ക് 1.25), എറണാകുളം- മഡ്ഗാവ് ഉച്ചയ്ക്ക് 1.25 (രാവിലെ 10.40), തിരുവനന്തപുരം- ഹസ്രത് നിസാമുദ്ദീൻ രാജധാനി ഉച്ചയ്ക്ക് 2.40 (രാത്രി 7.15), എറണാകുളം- അജ്മീർ മരുസാഗർ വൈകിട്ട് 6.50 (രാത്രി 8.25), തിരുവനന്തപുരം- ഹസ്രത് നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്ര് വെള്ളിയാഴ്ച രാത്രി 10, (ശനി, പുലർച്ചെ 12.50).
Source link