‘മൂക്കുത്തിയിൽ അമ്മയെപ്പോലുണ്ടോ?’; ബിന്ദു പണിക്കരുടെ മകൾ ചോദിക്കുന്നു
‘മൂക്കുത്തിയിൽ അമ്മയെപ്പോലുണ്ടോ?’; ബിന്ദു പണിക്കരുടെ മകൾ ചോദിക്കുന്നു | Kalyani B Nair Bindhu Panicker
‘മൂക്കുത്തിയിൽ അമ്മയെപ്പോലുണ്ടോ?’; ബിന്ദു പണിക്കരുടെ മകൾ ചോദിക്കുന്നു
മനോരമ ലേഖകൻ
Published: June 01 , 2024 04:14 PM IST
1 minute Read
ബിന്ദു പണിക്കർ, കല്യാണി ബി. നായർ
‘മൂക്കുത്തി ഇട്ട തന്നെ കാണാൻ അമ്മയെപോലെയുണ്ടോ?’ എന്ന ചോദ്യവുമായി നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി. മൂക്കുത്തി ഇട്ട സ്വന്തം ചിത്രത്തിനൊപ്പം ബിന്ദു പണിക്കരുടെ ചെറുപ്പകാലത്തെ ചിത്രവും കല്യാണി പങ്കുവച്ചിട്ടുണ്ട്. അമ്മയുമായി നല്ല സാദൃശ്യമുണ്ടെന്നും അമ്മയാണ് മകളേക്കാൾ സുന്ദരിയെന്നാണ് പ്രേക്ഷകരുടെ കമന്റുകൾ.
വിദേശത്ത് ഉപരിപഠനത്തിനായി പോയിരുന്ന കല്യാണി പഠനം പൂർത്തിയാക്കി മടങ്ങി എത്തിയിരുന്നു. ഇപ്പോൾ ‘റമ്പാൻ’ എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് കല്യാണി.
സമൂഹ മാധ്യമങ്ങളിലും കല്യാണി ഏറെ സജീവമാണ്. ഇൻസ്റ്റഗ്രാമിൽ കല്യാണിയുടെ നൃത്ത വിഡിയോകൾക്ക് ആരാധകർ ഏറെയാണ്. കുറച്ചുകാലം പഠനവുമായി ബന്ധപ്പെട്ട് ലണ്ടനിലായിരുന്നു കല്യാണി. മോഡലിങ് രംഗത്തും സജീവമായ കല്യാണി ഒരു പരസ്യചിത്രത്തിൽ അഭിനയിച്ചിരുന്നു.
English Summary:
alyani Panicker Stuns Fans with Nostalgic Nose Piercing Photo
lge0que4iu56hs2bik40u5m32 7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-bindhu-panicker mo-entertainment-movie-kalyani-b-nair mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link