സർക്കാരിന് പണം സ്വരൂപിക്കാൻ ജീവനക്കാർക്ക് ‘ജീവാനന്ദം’ പദ്ധതി

തിരുവനന്തപുരം: ​ഖജനാവിലേക്ക് പണം കണ്ടെത്താൻ കുറുക്കുവഴിയുമായി സർക്കാർ. ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് ഒരു വിഹിതം പ്രതിമാസം പിടിക്കും.വിരമിച്ച ശേഷം പ്രതിമാസം നിശ്ചിത തുക ലഭ്യമാക്കും. ‘ജീവാനന്ദം’ എന്ന പേരിൽ ഇൻഷ്വറൻസ് പദ്ധതിയായാണ് നടപ്പാക്കുന്നത്. മെഡിസെപ് എന്ന ചികിത്സാ പദ്ധതി അടക്കം നാല് ഇൻഷ്വറൻസ് പദ്ധതികളും പ്രതിമാസ പെൻഷനും ഉണ്ടായിരിക്കേയാണ് പുതിയ പദ്ധതി.

സംസ്ഥാന ഇൻഷ്വറൻസ് വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാൻ സ്വകാര്യ കൺസൾട്ടൻസിയെ നിയോഗിച്ച് മേയ് 29ന് ഉത്തരവിറക്കി. ആന്വറ്റി എന്ന പേരിൽ പദ്ധതി നടപ്പാക്കുമെന്ന് 2024-25ലെ ബഡ്‌ജറ്റിൽ ധനമന്ത്രി കെ.എം.ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നു. അത്യാവശ്യ ഘട്ടങ്ങളിൽ സർക്കാരിന് തുക ഉപയോഗിക്കാമെന്ന വ്യവസ്ഥ ഉണ്ടാകുമെന്നാണ് സൂചന.

# പാളിയ മെഡിസെപ്പ്

10 ലക്ഷത്തോളം ജീവനക്കാരും പെൻഷൻകാരും അവരുടെ ആശ്രിതരായ 20 ലക്ഷത്തോളം പേരും ഉൾപ്പെടുന്ന ഇൻഷ്വറൻസ് പരിരക്ഷയായ മെഡിസെപ്പിന്റെ പ്രവർത്തനം അവതാളത്തിലാണ്. മികച്ച മിക്ക ആശുപത്രികളും പദ്ധതിയിലില്ല. ഉള്ളിടത്ത് മുഴുവൻ ചികിത്സയും ലഭിക്കുന്നില്ല. 1920 രോഗങ്ങൾക്കുള്ള ചികിത്സ വാഗ്ദാനം ചെയ്താണ് പദ്ധതി ആരംഭിച്ചത്. അടിയന്തര സാഹചര്യങ്ങളിൽ എംപാനൽ ചെയ്യാത്ത ആശുപത്രികളെ ആശ്രയിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും നടപ്പായില്ല.

നിലവിലെ നാല് ഇൻഷ്വറൻസ്

1.​ മെഡിസെപ്……………………………………. 500 രൂപ

2.സംസ്ഥാന ലൈഫ് ഇൻഷ്വറൻസ്…… ശമ്പളത്തിന്റെ 1.5%

3. ​ഗ്രൂപ്പ് ഇൻഷ്വറൻസ്………………………..ശമ്പളത്തിന്റെ 1.5%

4.​ ജീവൻ രക്ഷാ – ഗ്രൂപ്പ് പേഴ്സണൽ

ആക്സിഡന്റ് ഇൻഷ്വറൻസ്……………1000 രൂപ


Source link

Exit mobile version