Site icon onlinekeralanews.com

രാഹുൽ മാപ്പു പറയണമെന്ന് റിട്ട. ഉദ്യോഗസ്ഥർ


പാർലമെന്ററി മര്യാദകൾ പാലിക്കുന്നില്ലന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പാർലമെന്ററി മര്യാദകൾ പാലിക്കുന്നില്ലെന്ന് വിമർശിച്ച് റിട്ട. ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്. രാഹുൽ പരസ്യമായി മാപ്പ് പറയണമെന്ന് മുൻ കരസേനാ,​ നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവരടക്കം 204ലധികം പേർ ഒപ്പിട്ട കത്തിൽ ആവശ്യപ്പെട്ടു. പാർലമെന്റിന്റെ പടിക്കെട്ടിലിരുന്ന് രാഹുൽ ബിസ്‌ക്കറ്റും ചായയും കഴിക്കുന്നു. രാഷ്ട്രീയനാടകത്തിനുള്ള വേദിയല്ല അതെന്നും കത്തിൽ പറയുന്നു. രാജ്യത്തെ എൽ.പി.ജി ക്ഷാമവുമായി ബന്ധപ്പെട്ട പ്രതിപക്ഷ എം.പിമാരുടെ പ്രതിഷേധത്തിനിടെയുണ്ടായ രാഹുലിന്റെ പ്രവൃത്തിയെ സഭയ്‌ക്കുള്ളിൽ ഭരണപക്ഷം വിമർശിച്ചിരുന്നു.


Source link

Exit mobile version