മഴക്കാലത്തിന്റെ വരവായി. വിവിധതരം പനികളാണ് ഈ സമയത്ത് ഉണ്ടാകുക. ജലദോഷം, തൊണ്ടവേദന, മൂക്കടപ്പ്, മൂക്കൊലിപ്പ്, തലവേദന, ഒച്ചയടപ്പ്, ചുമ തുടങ്ങിയവയൊക്കെ സാധാരണമാണ്.∙പ്രധാനവില്ലൻ കൊതുകുകളാണ്. വീടിനോട് ചേർന്ന് കൊതുകുകൾ മുട്ടയിട്ട് പെരുകാനുള്ള സാഹചര്യം തീർത്തും ഒഴിവാക്കുവാൻ വേണ്ട കരുതൽ നടപടികൾ സ്വീകരിക്കണം. ചെളിവള്ളത്തിലൂടെ നടന്ന് കാലിൽ വളം കടിയുണ്ടാവാതെ ശ്രദ്ധിക്കണം.∙ചിക്കൻ ഗുനിയ, എലിപ്പനി, ഡെങ്കിപ്പനി, ജപ്പാൻ ജ്വരം തുടങ്ങിയ പനികളൊക്കെ പടർന്നുപിടിക്കുന്ന സമയമാണ്.
∙മഴക്കാലത്ത് ചെറുപയർ, ഉഴുന്ന്, നിലക്കടല, പാലും പാലുത്പന്നങ്ങളും, സൂപ്പുകൾ തുടങ്ങിയവയൊക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യകരമാണ്.∙കഫം കുറഞ്ഞു വാതം കൂടുന്ന സമയമായതിനാൽ വ്യായാമ കാര്യത്തിൽ മിതത്വം അഭികാമ്യം. പ്രഭാതസവാരി മഴമൂലം മുടങ്ങിയാലും വീടിനകത്തു നടത്താവുന്ന വ്യായാമങ്ങളിൽ വീട്ടുവീഴ്ച വേണ്ട. നല്ല തണുപ്പു തോന്നുമ്പോഴോ മഴ നനഞ്ഞ് വീടെത്തുമ്പോഴോ ചൂടോടെ ഒരു ചുക്കു കാപ്പി കുടിക്കുന്നതു ഗുണം ചെയ്യും.∙രാവിലെ സ്കൂളിൽ പോകുമ്പോൾ മഴയില്ലെങ്കിലും കുട്ടികൾക്ക് കുടയോ മഴക്കോട്ടോ കൊടുത്തുവിടണം. മഴ നനഞ്ഞാണ് മടങ്ങിയെത്തുന്നതെങ്കിൽ തലയും ശരീരവും നന്നായി തോർത്തി നിറുകയിൽ രാസ്നാദിപൊടി തടവി കൊടുക്കുക.
പ്രതീകാത്മക ചിത്രം (Photo – Istockphoto/Milos Dimic)
മഴക്കാലം, പനിക്കാലംപനി ഒരു രോഗലക്ഷണം മാത്രം. കനത്ത മഴ, ചൂട്, കൊടുംമഞ്ഞ് ഇവയൊക്കെ പനിക്കു കാരണമാകാം. ബാക്ടീരിയ, വൈറസ്, ഫംഗസ്, പരാദങ്ങൾ തുടങ്ങിയ അണുബാധകൾ പനിയുണ്ടാക്കാം. മാത്രമല്ല മറ്റു പല രോഗാവസ്ഥകളും പനിയിലൂടെ പ്രകടമാകാം. അതുകൊണ്ടു പനി ഗുരുതരമായി തോന്നിയാൽ ഡോക്ടറെ കാണണം. കൂടുതൽ കരുതൽ വേണ്ട പനികളെ തിരിച്ചറിയാനുള്ള ലക്ഷണങ്ങളിതാ…
കുരങ്ങുപനി: വൈറസ് ബാധിച്ച ചിലതരം പ്രാണികളാണിതു പരത്തുന്നത്. പനി കൂടാതെ പേശീവേദന, ഛർദി, രക്തസ്രാവം, വയറുവേദന, കാഴ്ച പ്രശ്നങ്ങൾ മുതൽ പരാലിസിസ് വരെ ഉണ്ടാകാം. പ്ലേറ്റ്‍ലറ്റ് കൗണ്ട് കുറയാം.
മങ്കിപോക്സ്: സ്മോൾ പോക്സിന്റെ (വസൂരി) വകഭേദമാണ് മങ്കിപോക്സ്. കുരങ്ങുകളിലാണ് വൈറസിനെ ആദ്യം കണ്ടത്. മൃഗസമ്പർക്കമുള്ളവരിലേക്കു രോഗം പകരുന്നു. കടുത്ത പനിയോടെ ശരീരത്തിൽ കുമിളകൾ വരും.
പ്രതീകാത്മക ചിത്രം Photo credit : Kateryna Kon / Shutterstock.com
വെസ്റ്റ്‌നൈൽ പനി: ഹെമറാജിക് ഫീവർ വിഭാഗത്തിലെ ഈ പിനിയ്ക്ക് തലവേദന, കഴുത്തിലെ പേശികൾക്കു വലിവ്, വിറയൽ, കോട്ടം, കോമ, മനംപുരട്ടൽ ഇവയുണ്ടാകാം. രോഗബാധിതരിൽ 20% പേർക്കേ രോഗം പ്രകടമാകാറുള്ളൂ.
തക്കാളിപ്പനി: കൂടുതലായും കുട്ടികളെ ബാധിക്കുന്ന ഹാൻഡ് ഫുട്ട് ആൻഡ് മൗത്ത് ഡിസീസ് രോഗമാണ് തക്കാളിപ്പനി. കാലിലും വായിലും ചുവപ്പു കുമിളകൾ രൂപപ്പെടുന്നതുകൊണ്ടാണു തക്കാളിപ്പനി എന്ന പേരുവന്നത്. കാലുകൾ, നിതംബം എന്നിവിടങ്ങളിലാണ് കുമിളകൾ രൂപപ്പെടുക.
Representative image. Photo Credit: nopparit/istockphoto.com
ഡെങ്കിപ്പനി: കടുത്ത പനി, തലവേദന, കണ്ണിനു പിന്നിൽ വേദന, പേശീവേദന, ഓക്കാനം, ശരീരത്തിൽ ചുവന്ന പാടുകൾ, പ്ലാസ്മാ നഷ്ടം, ശ്വാസതടസ്സം, രക്തസ്രാവം ഇവയും ഉണ്ടാകാം. ധാരാളം വെള്ളം കുടിക്കണം. നല്ല വിശ്രമം വേണം. വൈദ്യസഹായം തേടണം.
എലിപ്പനി: എലിമൂത്രം, അതു കലർന്ന ജലം, മണ്ണ് ഇവയിലൂടെയാണു രോഗ വ്യാപനം. ബാക്ടീരിയയുടെ പേരുമായി ബന്ധപ്പെടുത്തി ലെപ്റ്റോസ്പൈറോസിസ് എന്നാണ് രോഗനാമം. കടുത്ത പനി, തലവേദന, രക്തസ്രാവം, പേശീവേദന, കുളിര്, കണ്ണിനു ചുവപ്പ്, ഛർദി, വയറിളക്കം, ശരീരമാകെ ചുവന്ന പാടുകൾ– രോഗലക്ഷണം.
Source link