കുട്ടികളിലെ പഠനവൈകല്യത്തിന് കാരണം ഇതാവാം ; പരിഹാരം ഇങ്ങനെ

കുട്ടികളിലെ പഠനവൈകല്യത്തിന് കാരണം ഇതാവാം ; പരിഹാരം ഇങ്ങനെ | learning disabilities | education horoscope | astrological learning issues | educational astrology | horoscope reading | astrology and education | Mercury in astrology | horoscope influence on education | learning disability cure | astrological remedies for education
കുട്ടികളിലെ പഠനവൈകല്യത്തിന് കാരണം ഇതാവാം ; പരിഹാരം ഇങ്ങനെ
അഞ്ഞൂർ രമേഷ് പണിക്കർ
Published: June 01 , 2024 11:55 AM IST
1 minute Read
പഠനവൈകല്യത്തിനു കാരണമെന്ത്? ഈ പഠനവൈകല്യങ്ങൾക്കു പ്രതിവിധിയുണ്ടോ?
Image Credit : StockImageFactory.com/ Shutterstock
വിദ്യാർഥികളിൽ ചിലർക്കെങ്കിലും ഉദ്ദേശിക്കുന്നതു പോലെ പഠിക്കാൻ കഴിയുന്നില്ല. പഠിച്ചാൽ തന്നെ മാർക്ക് നേടാൻ കഴിയുന്നില്ല. ഇത്തരം പഠനവൈകല്യത്തിനു കാരണമെന്ത്? ഈ പഠനവൈകല്യങ്ങൾക്കു പ്രതിവിധിയുണ്ടോ? ജ്യോതിഷഗ്രന്ഥങ്ങൾ ഈ വിഷയം വിശദമായി ചർച്ച ചെയ്യുന്നുണ്ട്.
വിദ്യാഭ്യാസപുരോഗതിയെക്കുറിച്ച് ആ വ്യക്തിയുടെ ജാതകത്തിലൂടെ കൃത്യമായി മനസ്സിലാക്കാൻ കഴിയും. ഗ്രഹസ്ഥിതിയിലെ രണ്ടാംഭാവവും വിദ്യാകാരകനായ ബുധന്റെ സ്ഥിതിയും മാത്രം നോക്കി ചിന്തിക്കേണ്ട വിഷയമല്ല ഇത്.
പ്രശ്നാനുഷ്ഠാനപദ്ധതി എന്ന ഗ്രന്ഥത്തിൽ “സാരസ്വതാദിവിദ്യാ….” എന്നു തുടങ്ങുന്ന ശ്ലോകത്തിൽ ഇതെക്കുറിച്ചു പറയുന്നത് ഇങ്ങനെ:ലഗ്നത്തിന്റെയും ലഗ്നാധിപന്റെയും ബലം, ശുഭയോഗദൃഷ്ടികൾ, ബുധന്റെയും വ്യാഴത്തിന്റെയും ശുക്രന്റെയും ബലത്തോട് കൂടിയ ഇഷ്ടഭാവസ്ഥിതി, വിദ്യാസ്ഥാനങ്ങളായ രണ്ടിലും അഞ്ചിലും നാലിലും പാപന്മാരുടെ സ്ഥിതി ഇല്ലാതെ ഇരിക്കുക എന്നീ ലക്ഷണങ്ങളെല്ലാം വിദ്യാഗുണം, പരീക്ഷാവിജയം, ഔന്നത്യം, ഉൽകൃഷ്ടസ്ഥാനലബ്ധി മുതലായ ഗുണഫലങ്ങളെ ചെയ്യും. ഇതിനു വിപരീതമായ ലക്ഷണം കണ്ടാൽ ഫലം വിപരീതമായിരിക്കും.
അതായത്, വിദ്യാഭാവത്തെയോ വിദ്യാകാരകനെയോക്കൊണ്ടു മാത്രം ചിന്തിക്കേണ്ട വിഷയമല്ല ഇത് എന്നർഥം. ജാതകത്തിലെ ലഗ്നത്തിന്റെയും ലഗ്നാധിപന്റെയും ബലം കൂടി കണക്കിലെടുക്കണം. ജാതകത്തിൽ വിദ്യയ്ക്കുള്ള നല്ല യോഗങ്ങളുണ്ടെങ്കിലും ലഗ്നത്തിന്റെയും ലഗ്നാധിപന്റെയും ബലഹീനത പഠനവൈകല്യത്തിനു കാരണമാകും.
English Summary:
Understanding Educational Struggles Through Your Horoscope
mo-educationncareer-successtips 30fc1d2hfjh5vdns5f4k730mkn-list 1319s8gk6kiocmrae7jgss3ioh mo-health-learningdisability 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-astrology-news mo-astrology-remedy
Source link