ASTROLOGY

ഐശ്വര്യവും സൗഭാഗ്യവും നൽകുന്ന അപരാ ഏകാദശി; വ്രതാനുഷ്ഠാനം ഇങ്ങനെ

ഐശ്വര്യവും സൗഭാഗ്യവും നൽകുന്ന അപരാ ഏകാദശി; വ്രതാനുഷ്ഠാനം ഇങ്ങനെ | Ekadashi | Lord Vishnu | Ekadashi | Harivasaram | ഏകാദശി | മഹാവിഷ്ണു | Vishnu Pooja

ഐശ്വര്യവും സൗഭാഗ്യവും നൽകുന്ന അപരാ ഏകാദശി; വ്രതാനുഷ്ഠാനം ഇങ്ങനെ

ഗീതാ വേണുഗോപാൽ

Published: June 01 , 2024 12:42 PM IST

1 minute Read

ഈ ഏകാദശി അനുഷ്ഠിക്കുന്ന ഭക്തർക്ക് വിഷ്ണുഭഗവാൻ അപാരമായ ധനവും കീർത്തിയും പുണ്യവും നൽകി അനുഗ്രഹിക്കുന്നു

Image Credit : Shutterstock AI Generator / Shutterstock

ഓരോ മാസത്തിലും വെളുത്ത പക്ഷത്തിലും കറുത്ത പക്ഷത്തിലും ഓരോ ഏകാദശി ഉണ്ട്. ഒരു വർഷത്തിൽ 24 ഏകാദശി ഉണ്ട്. ചിലപ്പോള്‍ 26 ഏകാദശി വരാറുണ്ട്. ഓരോ ഏകാദശിക്കും പ്രത്യേക പേരും സവിശേഷതകളും പുണ്യഫലങ്ങളും ഉണ്ട്. 2024 ജൂൺ 02 ഞായറാഴ്ച ‘അപരാ’ ഏകാദശിയാണ്. ഈ ഏകാദശിയെ ‘അചലാ’ ഏകാദശി എന്നും പറയാറുണ്ട്. മറ്റ് ഏകാദശികളെ പോലെ അപരാാ ഏകാദശിയും വിഷ്ണുപ്രീതിക്കായും പാപശാന്തിക്കായും അനുഷ്ഠിക്കുന്ന വ്രതമാണ്. അപരാ എന്നാൽ വളരെ അധികം, പരിധിയില്ലാത്ത എന്നെല്ലാം അർഥമുണ്ട്. അതുകൊണ്ടുതന്നെ ഈ ഏകാദശി അനുഷ്ഠിക്കുന്ന ഭക്തർക്ക് വിഷ്ണുഭഗവാൻ അപാരമായ ധനവും കീർത്തിയും പുണ്യവും നൽകി അനുഗ്രഹിക്കുന്നു. ഈ ഏകാദശി നോൽക്കുന്നവർക്ക് കൊടുംപാപങ്ങളിൽ നിന്നു പോലും മോചനം ലഭിക്കുന്നു.
സ്വർണം , ഗോക്കൾ, കുതിര, ആന എന്നിവ ദാനം കൊടുത്താൽ ലഭിക്കുന്ന പുണ്യത്തിന് സമം അപരാ ഏകാദശി അനുഷ്ഠിക്കുന്ന ഭക്തനും ലഭിക്കുന്നു. ഈ ദിവസം വിഷ്ണുവിന്റെ 5–ാമത്തെ അവതാരമായ വാമനഭഗവാനെ പൂജിക്കുന്നു. മറ്റെല്ലാ ഏകാദശിയും അനുഷ്ഠിക്കുന്നതുപോലെ നെല്ലരി ചോറും അരികൊണ്ടുള്ള പദാർഥങ്ങളും ഉപേക്ഷിക്കേണ്ടതാണ്. ദശമി ദിവസം കുളിച്ച് ഒരു നേരം ആഹാരം കഴിച്ച് ഏകാദശി ദിവസം പൂർണ ഉപവാസം അനുഷ്ഠിക്കേണ്ടതാണ്. പൂർണ ഉപവാസം സാധ്യമല്ലാത്തവർക്ക് പാലും പഴങ്ങളും കഴിക്കാവുന്നതാണ്. പിറ്റേദിവസം വിഷ്ണുക്ഷേത്രത്തിൽ പോയി പ്രാർഥിച്ചതിനുശേഷം ഭക്ഷണം കഴിക്കാവുന്നതാണ്. ഏകാദശി ദിവസം മൗനാചരണം വളരെ നല്ലതാണ്. ഏകാദശി ദിവസം വിഷ്ണു സഹസ്രനാമം ജപിക്കുന്നത് നല്ലതാണ്.

അപരാ ഏകാദശിവ്രതം അനുഷ്ഠിക്കുന്ന ഭക്തരിൽ, പുത്രനില്ലാത്തവർക്ക് പുത്രനേയും ധനമില്ലാത്തവർക്ക് ധനവും ലഭിക്കുന്നതാണ്. എങ്ങനെയാണോ സൂര്യൻ അന്ധകാരത്തെ ഇല്ലാതാക്കി വെളിച്ചത്തെ പ്രദാനം ചെയ്യുന്നത് അതുപോലെ അപരാ ഏകാദശി നോൽക്കുന്ന ഭക്തരുടെ സകലപാപങ്ങളേയും കഴുകി കളഞ്ഞ് പുണ്യത്തെ നൽകി വിഷ്ണു ഭഗവാൻ അനുഗ്രഹിക്കുന്നു. അപരാ ഏകാദശി ദിവസം വ്രതം എടുത്ത് വിഷ്ണുവിനെ ഭജിച്ച് വിഷ്ണുപൂജ ചെയ്യുന്ന ഭക്തരുടെ ബുദ്ധിമുട്ടുകളും ദുഃഖങ്ങളും ദൂരീകരിച്ച് അവർക്ക് വളരെയധികം ധനവും പുണ്യവും കീർത്തിയും നൽകി തന്റെ ഭക്തരെ വിഷ്ണു ഭഗവാൻ അനുഗ്രഹിക്കുന്നതാണ്.

English Summary:
Significance of Apara Ekadashi Vratham

30fc1d2hfjh5vdns5f4k730mkn-list mo-astrology-ekadashi ubv7ckrbod0rllfm9ol14v4ag 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-vratham


Source link

Related Articles

Back to top button