ജർമനിയിൽ കത്തിയാക്രമണം; മൂന്നുപേർക്കു പരിക്ക്
മാൻഹൈം: ജർമനിയിലെ മാൻഹൈം പട്ടണത്തിൽ (ബാഡൻ-വ്യൂർട്ടെംബർഗ് സംസ്ഥാനം) ഇന്നലെ ഉച്ചയ്ക്ക് നടന്ന കത്തിയാക്രമണത്തിൽ മൂന്നു പേർക്കു പരിക്കേറ്റതായി ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവരിൽ ഒരാൾ പോലീസുദ്യോഗസ്ഥനാണ്. ഇദ്ദേഹം അപകടനില തരണം ചെയ്തിട്ടില്ല. അക്രമിയെ പോലീസ് വെടിവച്ചുവീഴ്ത്തി. അയാളുടെ മറ്റു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇസ്ലാമിക തീവ്രവാദത്തിനെതിരേ പ്രചാരണം നടത്തുന്ന പാക്സ് യൂറോപ്പാ എന്ന സംഘടനയുടെ നഗരമധ്യത്തിലെ ചത്വരത്തിലുള്ള ഇൻഫർമേഷൻ കിയോസ്കിന്റെ മുന്പിലാണ് ആക്രമണം നടന്നത്. സംഘടനാനേതാവിന്റെ മുഖത്ത് അക്രമി കഠാരകൊണ്ടു കുത്തുകയായിരുന്നു. പെട്ടെന്ന് സ്ഥലത്തെത്തിയ പോലീസുകാരിൽ ഒരാളുടെ തലയ്ക്കാണ് അക്രമി കുത്തിയത്. അതോടെ പോലീസ് അക്രമിയെ വെടിവച്ചുവീഴ്ത്തി.
Source link