ഇങ്ങനെയുള്ള ഏമാന്‍മാരുണ്ടെങ്കില്‍ പണം പലവഴി പോകും, സര്‍ക്കാരിന് നഷ്ടം 32 ലക്ഷം

ചേര്‍ത്തല: മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് സര്‍ക്കാരിന് നികുതിയായും ഫീസായും ലഭിക്കേണ്ട 32,21,165രൂപ നഷ്ടമുണ്ടാക്കിയ ചേര്‍ത്തല ജോയിന്റ് ആര്‍.ടി.ഒ ആയിരുന്ന ജെബി ചെറിയാനെതിരെ ചേര്‍ത്തല പൊലീസ് കേസെടുത്തു. ആലപ്പുഴ ആര്‍.ടി.ഒ എ.കെ.ദിലു നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യമില്ലാവകുപ്പുകളടക്കം ചേര്‍ത്ത് കേസെടുത്തത്. ഉദ്യോഗസ്ഥ സംഘടനയുടെ പ്രധാന ഭാരവാഹിയായ ജെബി ഐ.ചെറിയാന്‍ നിലവില്‍ തൃശൂര്‍ എന്‍ഫോഴ്‌സ്മെന്റ് ആര്‍.ടി.ഒയാണ്. മോട്ടോര്‍ വാഹന വകുപ്പില്‍ ഉദ്യോഗസ്ഥ തലത്തില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളുടെ തുടര്‍ച്ചയാണ് റിപ്പോര്‍ട്ടും നടപടിയുമെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

2021ഫെബ്രുവരി 15 മുതല്‍ 2023 നവംബര്‍ 25വരെ മോട്ടോര്‍ വാഹന വകുപ്പ് നിയമങ്ങളും ചട്ടങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും ജെബി ലംഘിച്ചതായുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വാഹനങ്ങളുടെ നികുതി ഇളവ്, നികുതി ഒഴിവാക്കല്‍, പഴയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കല്‍,കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസന്‍സുകള്‍ വീണ്ടും ടെസ്?റ്റു നടത്താതെ പുതുക്കി നല്‍കല്‍, റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിക്കാതിരിക്കല്‍ തുടങ്ങിയ കു?റ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. ഈ സാഹചര്യത്തില്‍ ആര്‍.ടി.ഒ ക്കെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് സൂചന.

മാര്‍ച്ച് രണ്ടിന് ചേര്‍ത്തല ഓഫീസില്‍ നടത്തിയ പരിശോധനയില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതായി കാട്ടി ഡെപ്യൂട്ടി കമ്മീഷണര്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍,? ഉദ്യോഗസ്ഥതല തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇതില്‍ തുടര്‍ നടപടികളുണ്ടായില്ലെന്നാണ് വിവരം. തുടര്‍ന്നാണ് ചേര്‍ത്തല ജോയിന്റ് ആര്‍.ടി.ഒ ഓഫീസില്‍ ഒരു എം.വി.ഐ യെ ചുമതലപ്പെടുത്തി വിവരശേഖരണം നടത്തിയത്. എം.വി.ഐയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഗുരുതരമായ ചട്ടലംഘനവും ക്രമക്കേടുകളുമാണ് ചേര്‍ത്തലയില്‍ നടന്നതെന്നും ഇതില്‍ ശക്തമായ അന്വേഷണവും നടപടിയുമുണ്ടാകണമെന്ന ആവശ്യമാണ് ഒരു വിഭാഗം ഉയര്‍ത്തുന്നത്. എന്നാല്‍,? പൊലീസ് നടപടികള്‍ക്കെതിരെ വകുപ്പിലെ ഉദ്യോഗസ്ഥരിലെ ഒരു വിഭാഗവും ജനപ്രതിനിധികളും രംഗത്തുവന്നിട്ടുണ്ട്.


Source link

Exit mobile version