ടെൽ അവീവ്: വടക്കൻ ഗാസയിൽ ജബലിയ പട്ടണത്തിലെ സൈനിക ഓപ്പറേഷൻ അവസാനിച്ചതായി ഇസ്രയേൽ അറിയിച്ചു. മൂന്നാഴ്ച നീണ്ട ആക്രമണത്തിൽ നൂറുകണക്കിനു തീവ്രവാദികളെ ഉന്മൂലനം ചെയ്തുവെന്നു സേന അവകാശപ്പെട്ടു. ഗാസാ യുദ്ധത്തിന്റെ തുടക്കത്തിൽ ഇസ്രേലി സേന ജബലിയ പട്ടണം ആക്രമിച്ചിരുന്നു. വടക്കൻ ഗാസയിൽനിന്ന് ഹമാസിനെ തുരത്തിയെന്ന് നാലു മാസം മുന്പ് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ഹമാസ് ഭീകരർ തുടർന്നും സംഘടിച്ച പശ്ചാത്തലത്തിൽ ജബലിയയിൽ വീണ്ടും ഓപ്പറേഷൻ നടത്തേണ്ടിവരികയായിരുന്നു. ഇവിടത്തെ ജനവാസകേന്ദ്രങ്ങളെല്ലാം ഭീകരർ ആക്രമണത്തിനും പ്രതിരോധത്തിനും സജ്ജമാക്കിയിരുന്നു. ഗാസാ യുദ്ധത്തിലെ ഏറ്റവും രൂക്ഷപോരാട്ടമാണ് ജബലിയയിൽ നടന്നതെന്ന് ഇസ്രേലി മാധ്യമങ്ങൾ പറഞ്ഞു. ഓപ്പറേഷനിൽ പത്തു കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കം സേന നശിപ്പിച്ചു. റോക്കറ്റ് വിക്ഷേപണികളും ആയുധ നിർമാണ കേന്ദ്രങ്ങളും തകർത്തു.
Source link