ബൃഹത് സോമയ്ക്ക് സ്പെല്ലിംഗ് ബീ കിരീടം


വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: യു​​​എ​​​സി​​​ലെ സ്പെ​​​ല്ലിം​​​ഗ് ബീ ​​​മ​​​ത്സ​​​ര​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​രാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ആ​​​ധി​​​പ​​​ത്യം തു​​​ട​​​രു​​​ന്നു. ഫ്ലോ​​​റി​​​ഡ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള പ​​​ന്ത്ര​​​ണ്ടു​​​കാ​​​ര​​​ൻ ബൃഹ​​​ത് സോ​​​മ​​​യാ​​​ണ് ഈ ​​​വ​​​ർ​​​ഷ​​​ത്തെ ചാ​​​ന്പ്യ​​​ൻ. 90 സെ​​​ക്ക​​​ൻ​​​ഡ് മാ​​​ത്ര​​​മു​​​ള്ള ടൈ​​​ബ്രേ​​​ക്ക​​​റി​​​ൽ 30 വാ​​​ക്കു​​​ക​​​ളി​​​ൽ 29ന്‍റെ​​​യും സ്പെ​​​ല്ലിം​​​ഗ് ബൃഹ​​​ത് കൃ​​​ത്യ​​​മാ​​​യി പ​​​റ​​​ഞ്ഞു. ര​​​ണ്ടാം സ്ഥാ​​​ന​​​ത്തെ​​​ത്തി​​​യ ഫൈ​​​സ​​​ൻ സാ​​​കി​​​ക്ക് 20 വാ​​​ക്കു​​​ക​​​ളേ ശ​​​രി​​​യാ​​​ക്കാ​​​ൻ പ​​​റ്റി​​​യു​​​ള്ളൂ. ഏ​​​ഴാം ക്ലാ​​​സി​​​ൽ പ​​​ഠി​​​ക്കു​​​ന്ന ബൃഹ​​​ത്തി​​​ന്‍റെ അ​​​ച്ഛ​​​ൻ ശ്രീ​​​നി​​​വാ​​​സ് സോ​​​മ തെ​​​ല​​​ങ്കാ​​​ന​​​യി​​​ലെ ന​​ൽ​​​ഗോ​​​ണ്ട​​​യി​​​ൽ​​​നി​​​ന്ന് യു​​​എ​​​സി​​​ലേ​​​ക്കു കു​​​ടി​​​യേ​​​റി​​​യ​​​താ​​​ണ്. ഭ​​​ഗ​​​വ​​​ദ്ഗീ​​​ത​​​യു​​​ടെ എ​​ൺ​​പ​​തു ശ​​​ത​​​മാ​​​ന​​​വും ബൃഹ​​​ത്തി​​​നു മ​​​നഃ​​പാ​​​ഠ​​​മാ​​​ണെ​​​ന്ന് അ​​​ച്ഛ​​​ൻ പ​​​റ​​​ഞ്ഞു. 50,000 ഡോ​​​ള​​​റും മ​​​റ്റു സ​​​മ്മാ​​​ന​​​ങ്ങ​​​ളും ബൃഹ​​​ത്തി​​​നു ല​​​ഭി​​​ച്ചു. ഫൈ​​​സ​​​ൻ സാ​​​കി​​​ക്ക് 25,000 ഡോ​​​ള​​​റും. ശ്രേ​​​യ് പ​​​രീ​​​ഖ്, അ​​​ന​​​ന്യ പ്ര​​​സ​​​ന്ന എ​​​ന്നി​​​വ​​​ർ മൂ​​​ന്നാം സ്ഥാ​​​ന​​​ത്തെ​​​ത്തി.


Source link

Exit mobile version