SPORTS

റു​ബ്‌ലെ​വിനെ അട്ടിമറിച്ചു


പാ​രീ​സ്: ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ടെ​ന്നീ​സിൽ ആ​ദ്യ അ​ട്ടി​മ​റി. പു​രു​ഷ സിം​ഗി​ള്‍​സി​ല്‍ ആ​റാം സീ​ഡാ​യ റ​ഷ്യ​യു​ടെ ആ​ന്ദ്രെ റു​ബ്‌ലെ​വ് മൂ​ന്നാം റൗ​ണ്ടി​ല്‍ പു​റ​ത്ത്. ഇ​റ്റ​ലി​യു​ടെ സീ​ഡി​ല്ലാ​ത്ത മാ​ത്യാ​വു അ​ര്‍​നാ​ള്‍​ഡി​യോ​ട് നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്കാ​ണ് റു​ബ്‌ലെ​വ് പ​രാ​ജ​യ​പ്പെ​ട്ട​ത്. അ​തേ​സ​മ​യം, ര​ണ്ടാം സീ​ഡാ​യ ഇ​റ്റ​ലി​യു​ടെ യാ​നി​ക് സി​ന്ന​ര്‍ ഏ​ക​പ​ക്ഷീ​യ ജ​യ​ത്തോ​ടെ നാ​ലാം റൗ​ണ്ടി​ല്‍ പ്ര​വേ​ശി​ച്ചു. റ​ഷ്യ​യു​ടെ പ​വേ​ല്‍ കൊ​റ്റോ​വി​നെ​യാ​ണ് സി​ന്ന​ര്‍ മൂ​ന്നാം റൗ​ണ്ടി​ല്‍ കീ​ഴ​ട​ക്കി​യ​ത്. സ്‌​കോ​ര്‍: 6-4, 6-4, 6-4. ര​ണ്ടാം റൗ​ണ്ടി​ല്‍ സ്റ്റാ​ന്‍ വാ​വ്‌​റി​ങ്ക​യെ കീ​ഴ​ട​ക്കി​യാ​യി​രു​ന്നു കൊ​റ്റോ​വ് മൂ​ന്നാം റൗ​ണ്ടി​ല്‍ എ​ത്തി​യ​ത്. വ​നി​താ സിം​ഗി​ള്‍​സി​ല്‍ അ​മേ​രി​ക്ക​യു​ടെ കൊ​ക്കൊ ഗ​ഫ്, ടു​ണീ​ഷ്യ​യു​ടെ ഒ​ണ്‍​സ് ജ​ബേ​ര്‍ എ​ന്നി​വ​ര്‍ മൂ​ന്നാം റൗ​ണ്ടി​ല്‍ ജ​യം നേ​ടി. അ​തേ​സ​മ​യം, അ​മേ​രി​ക്ക​യു​ടെ സോ​ഫി​യ കെ​നി​ന്‍ മൂ​ന്നാം റൗ​ണ്ടി​ല്‍ പു​റ​ത്താ​യി.


Source link

Related Articles

Back to top button