ട്രീസ-ഗായത്രി സെമിയില്‍
സിംഗപ്പുര്‍: സിംഗപ്പുര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യത്തിന്റെ അട്ടിമറി ജൈത്രയാത്ര തുടരുന്നു. രണ്ടാം സീഡായ ദക്ഷിണകൊറിയയുടെ ബീക് ഹന-ലീ സൊ ഹി സഖ്യത്തെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ കീഴടക്കി ക്വാര്‍ട്ടറില്‍ പ്രവേശിച്ച ട്രീസ-ഗായത്രി സഖ്യം മറ്റൊരു അട്ടിമറിയിലൂടെ സെമി ഫൈനലില്‍. ആറാം സീഡായ ദക്ഷിണകൊറിയയുടെ കിം സൊ യോങ്-കോങ് ഹീ യോങ് സഖ്യത്തെയാണ് ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ സഖ്യം തകര്‍ത്തത്. ഒരു മണിക്കൂര്‍ 19 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ 18-21, 21-19, 24-22നായിരുന്നു ട്രീസ – ഗായത്രി കൂട്ടുകെട്ടിന്റെ ജയം. കണ്ണൂര്‍ പുളിങ്ങോം സ്വദേശിയാണ് ട്രീസ ജോളി. പുല്ലേല ഗോപിചന്ദിന്റെ മകളാണ് ഗായത്രി. കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ ഗെയിംസിലും യോങ് – കോങ് സഖ്യത്തെ ഇന്ത്യന്‍ കൂട്ടുകെട്ട് തോല്‍പ്പിച്ചിരുന്നു. സെമിയില്‍ പ്രവേശിച്ചതോടെ ഇരുവരും വെങ്കലം ഉറപ്പാക്കി. സിംഗപ്പുര്‍ ഓപ്പണില്‍ മെഡല്‍ ഉറപ്പിച്ച ഏക ഇന്ത്യക്കാരും ഇവരാണ്.
Source link